നാളെ കിക്കോഫ്
നാളെ  കിക്കോഫ്
Wednesday, October 4, 2017 1:24 PM IST
ന്യൂ​ഡ​ൽ​ഹി: ക​ൺ​മു​ന്നി​ൽ ലോ​ക​ക​പ്പി​നു പ​ന്തു​രു​ളാ​ൻ ഇ​നി ഒ​രു ദി​വ​സ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം. ഇ​ന്ത്യ ഇ​ദം​പ്ര​ഥ​മ​മാ​യി ആ​തി​ഥ്യ​മ​രു​ളു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നു നാ​ളെ കി​ക്കോ​ഫ്. ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ങ്ങ​ളും ച​ട​ങ്ങു​ക​ളും പാ​ടെ ഒ​ഴി​വാ​ക്കി ക​ളി​ക്കു മാ​ത്രം മു​ൻ​തൂ​ക്കം ന​ല്കു​ന്പോ​ൾ ഇ​ന്ത്യ​യു​ടെ വ​ലി​യ ഫു​ട്ബോ​ൾ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​മു​ള​യ്ക്കു​ക​യാ​ണ്.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് - തു​ർ​ക്കി, കൊ​ളം​ബി​യ- ഘാ​ന മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ 17-ാം പ​തി​പ്പി​നു തു​ട​ക്ക​മാ​കു​ന്ന​ത്. നാ​ളെ രാ​ത്രി എ​ട്ടി​നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ ​മ​ത്സ​രം. ന്യൂ​ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ എ​തി​രാ​ളി അ​മേ​രി​ക്ക. അ​തേ​സ​മ​യ​ത്തു​ത​ന്നെ പ​രാ​ഗ്വെ മാ​ലി​യെ​യും നേ​രി​ടും.


ആ​റു ഗ്രൂ​പ്പു​ക​ളി​ലാ​യി 24 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.