കോ​മ​ണ്‍വെ​ല്‍ത്ത് ഷൂ​ട്ടിം​ഗ്: സ​ത്യേ​ന്ദ്ര സിം​ഗി​നു സ്വ​ര്‍ണം
Monday, November 6, 2017 1:40 PM IST
ഗോ​ള്‍ഡ് കോ​സ്റ്റ്: കോ​മ​ണ്‍വെ​ല്‍ത്ത് ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഇ​ന്ത്യ 20 മെ​ഡ​ലു​ക​ളു​മാ​യി പൂ​ര്‍ത്തി​യാ​ക്കി. ഇ​ന്ന​ലെ ന​ട​ന്ന 50 മീ​റ്റ​ര്‍ റൈ​ഫി​ള്‍ 3 പൊ​സി​ഷ​നി​ല്‍ ഇ​ന്ത്യ​ക്കു സ്വ​ര്‍ണ​വും വെ​ള്ളി​യും. സ​ത്യേ​ന്ദ്ര സിം​ഗ് സ്വ​ര്‍ണം നേ​ടി​യ​പ്പോ​ള്‍ സ​ഞ്ജീ​വ് ര​ജ്പു​തി​നാ​യി​രു​ന്നു വെ​ള്ളി. ഈ ​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ ആ​റു സ്വ​ര്‍ണ​വും ഏ​ഴു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ഇ​വ​രെ​ക്കൂ​ടാ​തെ ചെ​യ്ന്‍ സിം​ഗും ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു.


യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ സ​ത്യേ​ന്ദ്ര ര​ണ്ടാം സ്ഥാ​ന​ത്താ​യു ര​ജ്പു​ത് മൂ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​യും ചെ​യ്ന്‍ സിം​ഗ് നാ​ലാം സ്ഥാ​ന​ക്കാ​ര​നായുമാ​ണ് ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. ഫൈ​ന​ലി​ല്‍ സ​ത്യേ​ന്ദ്ര 454.2 പോ​യി​ന്‍റും ര​ജ്പു​ത് 453.3 പോ​യി​ന്‍റും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...