ഹാ​രി കെ​യ്‌​നു പ​രി​ക്ക്: ജ​ര്‍മ​നി, ബ്ര​സീ​ല്‍ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​ല്ല
ഹാ​രി കെ​യ്‌​നു പ​രി​ക്ക്: ജ​ര്‍മ​നി, ബ്ര​സീ​ല്‍ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​ല്ല
Tuesday, November 7, 2017 1:58 PM IST
ല​ണ്ട​ന്‍: ടോ​ട്ട​നം ഹോ​ട്‌​സ്പ​റി​ന്‍റെ സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ ഹാ​രി കെ​യ്ന്‍ മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ഇം​ഗ്ല​ണ്ടി​ന്‍റെ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള ടീ​മി​ല്‍നി​ന്നു മാ​റ്റി. പ​രി​ക്കു​മൂ​ലം കെ​യ്ന്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടു പ്ര​ധാ​ന സൗ​ഹൃ​ദ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​വി​ല്ല. നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി, അ​ഞ്ചു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ല്‍ എ​ന്നി​വ​ര്‍ക്കെ​തി​രേ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍. ഇ​ന്ത്യ​ന്‍ സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ജ​ര്‍മ​നി​ക്കെ​തി​രേ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​രം. ബ്ര​സീ​ലി​നെ​തി​രേ​യു​ള്ള മ​ത്സ​രം ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലു​മാ​ണ്.

കെ​യ്‌​നൊ​പ്പം ക്ല​ബ്ബി​ലെ സ​ഹ​താ​ര​ങ്ങ​ളാ​യ ഹാ​രി വി​ങ്ക്‌​സ്, ഡെ​ലെ അ​ലി എ​ന്നി​വ​രും സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള ടീ​മി​ലി​ല്ല. പ​രി​ക്കാ​ണ് ഇ​വ​ര്‍ക്കും വി​ന​യാ​യ​ത്. മ​ധ്യ​നി​ര ശ​ക്ത​മാ​ക്കാ​ന്‍ പ​രി​ശീ​ല​ക​ന്‍ ഗാ​ര​ത് സൗ​ത്ത്‌​ഗേ​റ്റ് വെ​സ്റ്റ് ബ്രോം​വി​ച്ചി​ന്‍റെ ജേ​ക് ലി​വ​ര്‍മോ​റി​നെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സൗ​ത്ത്‌​ഗേ​റ്റ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന 25 അം​ഗ സം​ഘ​ത്തി​ല്‍ പ​ല സീ​നി​യ​ര്‍ ക​ളി​ക്കാ​രെ​യും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല.


ഇ​ത് പ​ല വി​മ​ര്‍ശ​ന​ത്തി​നും വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. കെ​യ്‌​നു പ​ക​ര​ക്കാ​ന്‍ ആ​രെ​ന്ന് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ടാ​മി ഏ​ബ്ര​ഹാ​മി​ന് അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.