മേ​രി​ കോം ഫൈ​ന​ലി​ല്‍
മേ​രി​ കോം ഫൈ​ന​ലി​ല്‍
Tuesday, November 7, 2017 1:58 PM IST
ഹോ​ചി​മി​ന്‍ സി​റ്റി: ഇ​ന്ത്യ​ന്‍ ബോ​ക്‌​സിം​ഗ് സൂ​പ്പ​ര്‍താ​രം എം.​സി. മേ​രി കോം ​ഏ​ഷ്യ​ന്‍ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. നാ​ലു സ്വ​ര്‍ണ​മ​ട​ക്കം അ​ഞ്ചു ത​വ​ണ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് മെ​ഡ​ല്‍ ജേ​താ​വാ​യ മേ​രി കോം 48 ​കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഒ​രു ഒ​ളി​മ്പി​ക് വെ​ങ്ക​ല​വും മേ​രി കോ​മി​ന് സ്വ​ന്ത​മാ​യി​ട്ടു​ണ്ട്. ത​ന്‍റെ അ​ഞ്ചാം സ്വ​ര്‍ണം ല​ക്ഷ്യ​മി​ട്ടാ​ണ് മേ​രി കോം ​ഫൈ​ന​ലി​ല്‍ മാ​റ്റു​ര​യ്ക്കാ​നി​റ​ങ്ങു​ന്ന​ത്. 57 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന സോ​ണി​യ ലാ​ത​റും ഫൈ​ന​ല്‍ പ്ര​വേ​ശ​നം നേ​ടി.

സെ​മി​ഫൈ​ന​ലി​ല്‍ ജ​പ്പാ​ന്‍റെ സു​ബാ​സ കൊ​മു​ര​യെ ഏ​ക​പ​ക്ഷീ​യ​മാ​യ 5-0 എ​ന്ന നി​ല​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മേ​രി​കോം ഫൈ​ന​ലി​ല്‍ ഇ​ടം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ഉ​ത്ത​ര​ കൊ​റി​യ​യു​ടെ കിം ​ഹ്യാം​ഗ് മി​യോ​ടാ​ണ് കോം ​ഏ​റ്റു​മു​ട്ടു​ന്ന​ത്. വി​ജ​യി​ച്ചാ​ല്‍ 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ കോ​മി​ന്‍റെ ആ​ദ്യ​സ്വ​ര്‍ണ​മാ​കും ഇ​ത്.

ഇ​ന്ന് ഫൈ​ന​ലി​ല്‍ ചൈ​ന​യു​ടെ യി​ന്‍ ജു​ന്‍ഹു​വ​യെ​യാ​ണ് സോ​ണി​യ നേ​രി​ടു​ന്ന​ത്.

ഏ​ഷ്യ​ന്‍ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ള്ളി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള താ​രം കൂ​ടി​യാ​ണ് സോ​ണി​യ. ഈ ​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ അ​ത് സ്വ​ര്‍ണ​മാ​ക്കി മാ​റ്റാ​നാ​ണ് സോ​ണി​യ​യു​ടെ ശ്ര​മം.
ഇ​ന്ത്യ​യു​ടെ മു​ന്‍ സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​വാ​യ സ​രി​താ​ദേ​വി​ക്ക് (64 കി​ലോ​ഗ്രാം) വെ​ങ്ക​ല​മാ​ണ് നേ​ടാ​നാ​യ​ത്. 54 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ച്ച ശി​ക്ഷ​യ്ക്കും വെ​ങ്ക​ലം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.