സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ടി-20 ​ ഈ മാ​സം 18 മു​ത​ൽ
Thursday, November 9, 2017 2:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, എ​​​റ്റേ​​​ണ​​​ൽ സ്പോ​​​ർ​​​ട്സു​​​മാ​​​യി ചേ​​​ർ​​​ന്ന് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ണ്ട​​​ർ 15 ടി-20 ​​​ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ്ണ​​​മെ​​​ന്‍റ് പാ​​​ര​​​ഗ​​​ണ്‍ സ്റ്റി​​​മു​​​ല​​​സ് കെ​​​സി​​​എ ക​​​പ്പ് 2017 ഈ ​​​മാ​​​സം 18ന് ​​​ആ​​​രം​​​ഭി​​​ക്കും. 14 ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള 224 സ്കൂ​​​ളു​​​ക​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ടു മു​​​ത​​​ലു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ൾ നോ​​​ക്കൗ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്. സെ​​​മി​​​ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും. ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന് ന​​​ട​​​ക്കു​​​ന്ന ഫൈ​​​ന​​​ൽ മ​​​ത്സ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പോ​​​ർ​​​ട്ട്സ് ഹ​​​ബ്ബി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ക. സ​​​ഞ്ജു സാം​​​സ​​​ണാ​​​ണ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ.


വി​​​ജ​​​യി​​​ക​​​ൾ​​​ക്കും റ​​​ണ്ണേ​​​ഴ്സ് അ​​​പ്പി​​​നും ട്രോ​​​ഫി​​​ക​​​ളും ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ളും സ​​​മ്മാ​​​നി​​​ക്കും. യു​​​വ ക​​​ളി​​​ക്കാ​​​ർ​​​ക്ക് ലോ​​​ക​​​ത്തി​​​ന് മു​​​ന്നി​​​ൽ ക​​​ഴി​​​വ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള മി​​​ക​​​ച്ച വേ​​​ദി​​​യാ​​​കും പാ​​​ര​​​ഗ​​​ണ്‍ സ്റ്റി​​​മു​​​ല​​​സ് കെ​​​സി​​​എ ക​​​പ്പെ​​​ന്ന് ടൂ​​​ർ​​​ണ്ണ​​​മെ​​​ന്‍റി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സി​​​ഡ​​​ർ സ​​​ഞ്ജു സാം​​​സ​​​ണ്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ന് വേ​​​ണ്ടി ക​​​ളി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ പ​​​ടി​​​യാ​​​കു​​​മി​​​തെ​​​ന്നും സ​​​ഞ്ജു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ടൂ​​​ർ​​​ണ്ണ​​​മെ​​​ന്‍റി​​​ന്‍റെ ജ​​​ഴ്സി സ​​​ഞ്ജു സാം​​​സ​​​ണ്‍ പു​​​റ​​​ത്തി​​​റ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.