കൊച്ചി: പഞ്ചാബിലെ ചോഹലിൽ 17 മുതൽ 30 വരെ നടക്കുന്ന സബ് ജൂണിയർ ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ മലപ്പുറത്തിന്റെ എം. ഹേമന്ദ് നയിക്കും. പഞ്ചാബ്, ഗോവ, അസം, ഒഡീഷ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം മത്സരിക്കുന്നത്. 19ന് കേരളം പഞ്ചാബിനെയും 21ന് അസമിനെയും 23ന് ഗോവയെയും 25ന് ഒഡീഷയെയും നേരിടും.
കേരള ടീം: ഗോൾ കീപ്പർമാർ- കെ. അജ്മൽ (പാലക്കാട്), വി.സിദ്ധാർഥ് (കാസർഗോഡ്), ടി. ജയശങ്കർ (കോഴിക്കോട്). പ്രതിരോധ നിര- ജി. അഭിജിത് (പാലക്കാട്), നന്ദുകൃഷ്ണ (മലപ്പുറം), എ.എസ്. ആദർശ് (എറണാകുളം), മുഹമ്മദ് സഹീഫ് (മലപ്പുറം), പി.എം. മൃദുൽ (തൃശ്ശൂർ), കെ. നിഹാൽ (മലപ്പുറം). മധ്യനിര- കെ.എഫ്. ഷിഫാസ്, പി.എ. അഭിജിത് (തൃശൂർ), എം. ഹേമന്ദ് (ക്യാപ്റ്റൻ), ഷാനിൽ ഷംനാസ് (പാലക്കാട്), ജി.എസ്. അഖിലേഷ് (കൊല്ലം), പി.പി. മുഹമ്മദ് റോഷൽ (കോഴിക്കോട്). മുന്നേറ്റ നിര- അഭയ് ഷണ്മുഖം (പാലക്കാട്), നസീഫ് അൻവർ (വയനാട്), ഷിഖിൽ (മലപ്പുറം), ആദിൽ അബ്ദുള്ള (കാസർഗോഡ്), അഭിൻ അനൂപ് (തിരുവനന്തപുരം). സി.എസ്. മാമ്മൻ (ഇടുക്കി) ആണ് കോച്ച്. സി.സി. പയസ് (പാലക്കാട്) ആണ് മാനേജർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.