ഇന്ത്യയെ ഞെട്ടിച്ച് നേപ്പാള്‍
Monday, November 13, 2017 1:20 PM IST
ക്വാ​ലാ​ല​ംപു​ര്‍: അ​ണ്ട​ര്‍-19 ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ദ്രാവിഡ് പരിശീലിപ്പി ക്കുന്ന ഇ​ന്ത്യ​ക്ക് ഞെ​ട്ടി​​ക്കു​ന്ന തോ​ല്‍വി. ദു​ര്‍ബ​ല​രാ​യ നേ​പ്പാ​ളാ​ണ് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​പ്പാ​ള്‍ മു​ന്നോ​ട്ടുവ​ച്ച 186 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ഇ​ന്ത്യ 166 റ​ണ്‍സി​ന് പു​റ​ത്താ​യി. ഇ​ന്ത്യ​ക്ക് 19 റ​ൺ​സി​ന്‍റെ പ​രാ​ജ​യം.


വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ 65 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ നി​ന്നു ഇ​ന്ത്യ 48.1 ഓ​വ​റി​ല്‍ 166 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 39 റ​ണ്‍സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ നേ​പ്പാ​ളി​ന്‍റെ ക്യാ​പ്റ്റ​ന്‍ ദീ​പേ​ന്ദ്ര സിം​ഗാ​ണ് ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ര്‍ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.