റ​ഷ്യ​യി​ലെ 32 ടീമുകളെ നാ​ളെ​യ​റി​യാം
Monday, November 13, 2017 1:20 PM IST
റ​ഷ്യ ആ​തി​ഥേ​യ​രാ​കു​ന്ന അടുത്ത വർഷത്തെ ഫി​ഫ ലോ​ക​ക​പ്പി​നെത്തുന്ന 32 ടീമുകൾ ആ​രൊ​ക്കെ​യെ​ന്ന് നാ​ളെ അ​റി​യാം. ഇതിനോടകം ആതിഥേയരായ റഷ്യയടക്കം 29 ടീമുകൾക്ക് യോ​ഗ്യ​ത​യാ​യി. ഇ​നി അ​റി​യാ​നു​ള്ളത് ബാ​ക്കി മൂന്നു പേ​ര്‍ ആ​രെ​ല്ലാ​മെ​ന്ന്.യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ആ​റു കോ​ണ്‍ഫെ​ഡ​റേ​ഷ​നു​ക​ളി​ലാ​യി 209 ടീ​മു​ക​ളാ​ണ് ക​ളി​ച്ച​ത്. ആ​കെ 871 മ​ത്സ​ര​ങ്ങ​ളി​ല്‍ 868ഉം പൂ​ര്‍ത്തി​യാ​യി.

ഇ​നി ന​ട​ക്കു​ന്ന​ത് കോ​ണ്‍ഫെ​ഡ​റേ​ഷ​നു​ക​ള്‍ക്കു​ള്ളി​ലും പു​റ​ത്തു​നി​ന്നു​ള്ള​വ​രു​മാ​യു​ള്ള ര​ണ്ടാം പാ​ദ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ള്‍. ആ​ഫ്രി​ക്ക​യി​ലെ ടീ​മു​ക​ളെ​ല്ലാം തീ​രു​മാ​ന​മാ​യി. ഇ​നി യൂ​റോ​പ്പി​ല്‍ നി​ന്നു​ള്ള ഒരു ടീം,. ലാ​റ്റി​ന്‍ അ​മേ​രി​ക്ക, ഏ​ഷ്യ, കോ​ണ്‍കാ​ക​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഓ​രോ ടീ​മു​ക​ളെ​ക്കു​റി​ച്ചുമാ​ണ് അ​റി​യാ​നു​ള്ള​ത്. യോ​ഗ്യ​താ റൗ​ണ്ടി​ലെ 868 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 2441 ഗോ​ളു​ക​ളാ​ണ് പി​റ​ന്ന​ത്. 48 ഗോ​ള്‍ നേ​ടി​യ ഓ​സ്‌​ട്രേ​ലി​യ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ​ത്. 16 ഗോ​ളു​മാ​യി പോ​ള​ണ്ടി​ന്‍റെ റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​യാ​ണ് ടോ​പ് സ്‌​കോ​റ​ര്‍.

ഏ​ഷ്യ​ന്‍ മേ​ഖ​ല​യി​ല്‍ ഉ​ള്‍പ്പെ​ട്ട ഓ​സ്‌​ട്രേ​ലി​യ ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ന് സി​ഡ്‌​നി​യി​ല്‍ കോ​ണ്‍കാ​ക​ാഫി​ലെ ഹോ​ണ്ടു​റാ​സി​നെ നേ​രി​ടും. ആ​ദ്യ പാ​ദം ഗോ​ള്‍ര​ഹി​ത​മാ​കു​ക​യാ​യി​രു​ന്നു.

കോസ്റ്റാറിക്ക, മെക്സിക്കോ, പാനമ എന്നീ ടീമുകളാണ് കോൺകാകാഫിൽ നിന്ന് എത്തുന്നത്. യൂ​റോ​പ്പി​ല്‍നി​ന്ന് ശേ​ഷി​ക്കു​ന്ന ഒ​രാ​ളെ ഇ​ന്ന​റി​യാം.
ഇന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ര്‍ല​ന്‍ഡ് സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ഡെ​ന്‍മാ​ര്‍ക്കി​നെ നേ​രി​ടും. ഈ ​മ​ത്സ​ര​ം രാത്രി 1.15നാ​ണ്. ആ​ദ്യ പാ​ദം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​യി.

ലാ​റ്റി​ന്‍ അ​മേ​രി​ക്ക​യി​ല്‍ അ​ഞ്ചാം സ്ഥാ​ന​ക്കാ​രാ​യ പെ​റു ഓ​ഷ്യ​ാന​ിയയി​ല്‍നി​ന്നു​ള്ള ന്യൂ​സി​ല​ന്‍ഡി​നെ നേ​രി​ടും. ന്യൂ​സി​ല​ന്‍ഡി​ല്‍ ന​ട​ന്ന ആ​ദ്യ പാ​ദ​ത്തി​ല്‍ ഇ​രു​ടീ​മും ഗോ​ള​ടി​ക്കാ​തെ സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു.


ക്രൊ​യേ​ഷ്യ​യും സ്വി​റ്റ്‌​സ​ര്‍ല​ൻ‍ഡും ലോ​ക​ക​പ്പി​ന്

പൈ​രി​യ​സ്/​ബാസ​ല്‍: റ​ഷ്യ ആ​തി​ഥേ​യ​രാ​കു​ന്ന 2018 ഫി​ഫ ലോ​ക​ക​പ്പി​ലേ​ക്കു യൂ​റോ​പ്പി​ല്‍നി​ന്നു ക്രൊ​യേ​ഷ്യ​യും സ്വി​റ്റ്‌​സ​ര്‍ല​ൻഡും യോ​ഗ്യ​ത നേ​ടി. ര​ണ്ടാം പാ​ദ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ളി​ല്‍ ക്രൊ​യേ​ഷ്യ-​ഗ്രീ​സ്,സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ്-​വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡ് മ​ത്സ​ര​ങ്ങ​ള്‍ ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ളു​ടെ അ​ഗ്ര​ഗേ​റ്റി​ലാ​ണ് ക്രൊ​യേ​ഷ്യ​യും സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡും വി​ജ​യി​ച്ച​ത്. ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബി​ല്‍ ന​ട​ന്ന ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ല്‍ ക്രൊ​യേ​ഷ്യ 4-1നും ​അ​യ​ര്‍ല​ന്‍ഡി​ലെ ബെ​ല്‍ഫാ​സ്റ്റി​ല്‍ നടന്ന മത്സരത്തിൽ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് 1-0നും ​ജ​യി​ച്ചി​രു​ന്നു.

ലോ​ക​ക​പ്പി​ല്‍ അ​ഞ്ചാം ത​വ​ണ​യാ​ണ് ക്രൊ​യേ​ഷ്യ യോ​ഗ്യ​ത നേ​ടു​ന്ന​ത്. 1998 മു​ത​ല്‍ ലോ​ക​ക​പ്പി​ലു​ള്ള ക്രൊ​യേ​ഷ്യ​ക്ക് 2010ല്‍ ​മാ​ത്ര​മാ​ണ് യോ​ഗ്യ​ത നേ​ടാ​ന്‍ ക​ഴി​യാ​തെ പോ​യ​ത്. സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് തു​ട​ര്‍ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് യോ​ഗ്യ​ത നേ​ടു​ന്ന​ത്.

1986നു​ശേ​ഷം ലോ​ക​ക​പ്പി​ല്‍ ക​ട​ക്കാ​മെ​ന്ന വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡി​ന്‍റെ മോ​ഹ​മാ​ണ് ത​ക​ര്‍ന്ന​ത്. മൂ​ന്നു ദി​വ​സം മു​മ്പ് വി​വാ​ദ​പ​ര​മാ​യ പെ​നാ​ല്‍റ്റി​യി​ലൂ​ടെ​യാ​ണ് സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വെ​റും ഒ​രു ഗോ​ളി​ന്‍റെ ലീ​ഡ് മ​റി​ക​ട​ക്കാ​നാ​യി ക​ന​ത്ത മ​ഴ​യി​ലും അ​യ​ര്‍ല​ന്‍ഡ് ന​ന്നാ​യാ​ണ് തു​ട​ങ്ങി​യ​ത്. അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും ഗോ​ൾ നേ​ടാ​നാ​വാ​തെ പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.