ശ്രീലങ്ക കരകയറി; ചാണ്ഡിമലിനും മാത്യൂസിനും സെഞ്ചുറി
ശ്രീലങ്ക കരകയറി;  ചാണ്ഡിമലിനും മാത്യൂസിനും സെഞ്ചുറി
Monday, December 4, 2017 1:57 PM IST
ന്യൂ​ഡ​ല്‍ഹി: ശ്രീ​ല​ങ്ക​ന്‍ ടീ​മി​ലെ മു​തി​ര്‍ന്ന താ​ര​ങ്ങ​ള്‍ക്കു ന​ഷ്ട​മാ​യ മി​ക​വ് തി​രി​ച്ചു​പി​ടി​ച്ച​പ്പോ​ള്‍ മൂ​ന്നാം ടെ​സ്റ്റി​ല്‍ ല​ങ്ക മാ​ന്യ​മാ​യ നി​ല​യി​ല്‍. മൂ​ന്നാം ദി​വ​സ​ത്തെ ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ശ്രീ​ല​ങ്ക ഒ​മ്പ​ത് വി​ക്ക​റ്റി​ന് 356 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്. ഇ​ന്ത്യ​യെ​ക്കാ​ള്‍ 180 റ​ണ്‍സ് പി​ന്നി​ല്‍. ചാ​ണ്ഡി​മ​ല്‍ 147 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ല്‍ക്കു​ന്നു. എയ്ഞ്ചലോ മാത്യൂസും സെഞ്ചുറി നേടി.

ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​വ​സ​ത്തെ ര​ണ്ടു സെ​ഷ​നു​ക​ളി​ല്‍ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ എ​യ്ഞ്ച​ലോ മാ​ത്യൂ​സും ദി​നേ​ശ് ചാ​ണ്ഡി​മ​ലും കാഴഅചവച്ച ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​​യു​ള്ള ബാ​റ്റിം​ഗാ​ണ് ല​ങ്ക​യെ മി​ക​ച്ച നി​ല​യി​ലേ​ക്കു ന​യി​ച്ച​ത്. ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തെ ചെ​റു​ത്ത് ഇ​രു​വ​രും 477 പ​ന്തു​ക​ളാ​ണ് നേ​രി​ട്ട​ത്. മാ​ത്യൂ​സ്-​ചാ​ണ്ഡി​മ​ല്‍ നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 181 റ​ണ്‍സാ​ണ് എ​ടു​ത്ത​ത്. ഇ​വ​രും ക്രീ​സി​ല്‍ നി​ന്ന​പ്പോ​ള്‍ ശ്രീ​ല​ങ്ക​യ്ക്കാ​യി​രു​ന്നു മു​ന്‍തൂ​ക്കം. എ​ന്നാ​ല്‍ മാ​ത്യൂ​സ് പു​റ​ത്ത​യാ​തോ​ടെ ല​ങ്ക വീ​ണ്ടും ത​ക​ര്‍ന്നു. അ​വ​സാ​ന സെ​ഷ​നി​ല്‍ സ്പി​ന്ന​ര്‍മാ​ര്‍ പി​ടി​മു​റു​ക്കി​യ​പ്പോ​ള്‍ ല​ങ്ക​യ്ക്ക് 39 റ​ണ്‍സ് എ​ടു​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. മൂ​ന്നി​ന് 131 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​രു​വ​രും മി​ക​ച്ച രീ​തി​യി​ല്‍ കൂ​ട്ടു​കെ​ട്ട് കൊ​ണ്ടു​പോ​യി.

ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റി​ക​ളോ​ടെ മൂ​ന്നാം ദി​നം ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രെ ക​ണ​ക്കി​നു ശി​ക്ഷി​ച്ച ച​ാണ്ഡി​മ​ല്‍-​മാ​ത്യൂ​സ് സ​ഖ്യ​മാ​ണ് ശ്രീ​ല​ങ്ക​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. എ​ട്ടാം ടെ​സ്റ്റ് സെ​ഞ്ചു​റി കു​റി​ച്ച മാ​ത്യൂ​സും പ​ത്താം സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യ ച​ാണ്ഡി​മ​ലും അ​നാ​യാ​സം റ​ണ്‍സ് ക​ണ്ടെ​ത്തി.


സ്‌​കോ​ര്‍ 256ല്‍ ​നി​ല്‍ക്കെ 111 റ​ണ്‍സെ​ടു​ത്ത മാ​ത്യൂ​സി​നെ ചാ​യ​യ്ക്കു പി​രി​യും മു​മ്പ് ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍ പു​റ​ത്താ​ക്കി. 268 പ​ന്തു​ക​ള്‍ നേ​രി​ട്ട മാ​ത്യൂ​സ് 14 ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്‌​സും ഉ​ള്‍പ്പെ​ടെ​യാ​ണ് 111 റ​ണ്‍സെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ചെ​റു​ത്തു​നി​ന്ന ച​ാണ്ഡി​മ​ലാണ് ല​ങ്ക​ന്‍ സ്‌​കോ​ര്‍ 350 ക​ട​ത്തി​യ​ത്. 341 പ​ന്തു​ക​ള്‍ നേ​രി​ട്ട ച​ണ്ഡി​മ​ല്‍ 147 റ​ണ്‍സോ​ടെ പു​റ​ത്താ​കാ​തെ നി​ല്‍ക്കു​ന്നു. 18 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്‌​സും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് ച​ണ്ഡി​മ​ലി​ന്‍റെ ഇ​ന്നിം​ഗ്്്‌​സ്.

ചാ​യ​യ്ക്കു പി​രി​യും മു​മ്പ് അ​ശ്വി​ന്‍ മാ​ത്യൂ​സി​നെ വി​ക്ക​റ്റ് കീ​പ്പ​ര്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. പി​ന്നീ​ടെ​ത്തി​യ സ​ദീ​ര സ​മ​ര​വി​ക്ര​മ 61 പ​ന്തി​ല്‍ ഏ​ഴു ബൗ​ണ്ട​റി​ക​ളു​ടെ സ​ഹ​യാ​ത്തോ​ടെ 33 റ​ണ്‍സെ​ടു​ത്ത് ഇ​ന്നിം​ഗ്‌​സി​നെ ആ​വേ​ശ​ക​ര​മാ​ക്കി. അ​പ​ക​ട​ക​ര​മാ​യി നീ​ങ്ങി​യ സ​മ​ര​വി​ക്ര​മ​യെ സാ​ഹ മി​ക​ച്ചൊ​രു ക്യാ​ച്ചി​ലൂ​ടെ ഒ​റ്റ​ക്കൈ​യി​ല്‍ ഒ​തു​ക്കി. ഇ​ഷാ​ന്തി​നാ​യി​രു​ന്നു വി​ക്ക​റ്റ്.

അ​ര​ങ്ങേ​റ്റ താ​രം റോ​ഷ​ന്‍ സി​ല്‍വ​യെ (മൂ​ന്നു പ​ന്തി​ല്‍ 0) അ​ശ്വി​ന്‍ പു​റ​ത്താ​ക്കി. നി​രോ​ഷ​ന്‍ ഡി​ക്ക്‌​വെ​ല്ല​യു​ടെ (0) ഓ​ഫ് സ്റ്റം​പ് അ​ശ്വി​ന്‍ പി​ഴു​തു. സു​രം​ഗ ല​ക്മ​ല്‍ (5), ലാ​ഹി​രു ഗ​മ​ാഗെ (1) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ള്‍ ഷാ​മി​യും ജ​ഡേ​ജ​യും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.