ഹോ​ക്കി വേ​ള്‍ഡ് ലീ​ഗ്: ഇന്ത്യ സെമിയിൽ
Wednesday, December 6, 2017 2:28 PM IST
ഭു​വ​നേ​ശ്വ​ര്‍: ഹോ​ക്കി വേ​ള്‍ഡ് ലീ​ഗി​ല്‍ അ​വ​സാ​ന നി​മി​ഷം വ​രെ മു​ള്‍മു​ന​യി​ല്‍ നി​ര്‍ത്തി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ല്‍ പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ 3-2 ന് ​ബെ​ല്‍ജി​യ​ത്തി​നെ തോ​ല്പി​ച്ച് ഇ​ന്ത്യ സെ​മി​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. നി​ശ്ചി​ത​സ​മ​യ​ത്ത് 3-3 സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ച മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ക്കു വേ​ണ്ടി ഗു​ര്‍ജ​ന്ദ് സിം​ഗ്, ഹ​ര്‍മ​ന്‍ പ്രീ​ത് സിം​ഗ്, രൂ​പീ​ന്ദ​ര്‍ പാ​ല്‍ സിം​ഗ് എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ബെ​ല്‍ജി​യ​ത്തി​നു വേ​ണ്ടി ലോ​യ്ക് ലൂ​യി​പേ​ര്‍ട്ട്, അ​മോ​രി ക്യു​സ്‌​റ്റേ​ഴ്‌​സ് എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി. ഷൂ​ട്ടൗ​ട്ടി​ലും 2-2നു ​തു​ല്യ​ത പാ​ലി​ച്ച​തോ​ടെ സ​ഡ​ന്‍ ഡെ​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു. ഹ​ര്‍മ​ന്‍പ്രീ​ത് സിം​ഗാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...