ഇന്ത്യ സെമിയിൽ തോറ്റു
Friday, December 8, 2017 2:03 PM IST
ഭു​വ​നേ​ശ്വ​ര്‍: ഹോ​ക്കി വേ​ള്‍ഡ് ലീ​ഗ് ഫൈ​ന​ല്‍ സ്വ​പ്ന​ത്തി​ന​രി​കെ ഇ​ന്ത്യ കാ​ലി​ട​റി വീ​ണു. സെ​മി ഫൈ​ന​ലി​ല്‍ അ​ര്‍ജ​ന്‍റീ​ന​യോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഇ​ന്ത്യതോറ്റു. 17-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍റ്റി കി​ക്ക് ഗോ​ളാ​ക്കി​മാ​റ്റി അ​ര്‍ജ​ന്‍റീ​ന ഫൈ​ന​ലി​ലേ​ക്കു ടി​ക്ക​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ ഗോ​ളി​യെ ഒ​ഴി​വാ​ക്കി ഇ​ന്ത്യ സ​മ​നി​ല​യ്ക്കാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ അ​ര്‍ജ​ന്‍റൈന്‍ പ്ര​തി​രോ​ധം പി​ള​ര്‍ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.