ഇന്ത്യക്കു കിരീടം
Saturday, December 9, 2017 1:41 PM IST
ആ​ല​പ്പു​ഴ: ഏ​ഷ്യ​ൻ ക്ലാ​സി​ക് പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് ഓ​വ​റോ​ൾ കീ​രി​ടം. വ​നി​താ വി​ഭാ​ഗ​ത്തി​ൽ 150ഉം ​പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 307 പോ​യി​ന്‍റു​ക​ളും നേ​ടി​യാ​ണ് ഇ​ന്ത്യ വി​ജ​യം കൊ​യ്ത​ത്.

വ​നി​ത​ക​ളു​ടെ സ​ബ്ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ 54 പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ ഒ​ന്നാ​മ​തും, 45 പോ​യി​ന്‍റു​മാ​യി ക​സാ​ക്കി​സ്ഥാ​നും, 37 പോ​യി​ന്‍റു​മാ​യി ഫി​ലി​പ്പീ​ൻ​സും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യി. വ​നി​ത​ക​ളു​ടെ ജൂ​ണി​യ​ർ, ഓ​പ്പ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ത്യ​ക്കു ത​ന്നെ​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ്. വ​നി​ത​ക​ളു​ടെ മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗം ചാ​ന്പ്യ​ൻ​പ​ദ​വി 24 പോ​യി​ന്‍റ് നേ​ടി​യ ഹോ​ങ്കോം​ഗി​നാ​ണ്.


പു​രു​ഷ​വി​ഭാ​ഗം സ​ബ്ജൂ​ണി​യ​ർ മ​ത്സ​ര​ത്തി​ൽ 54 പോ​യി​ന്‍റു​ക​ളു​മാ​യി ഇ​ന്ത്യ ഒ​ന്നാ​മ​തും, 47 പോ​യി​ന്‍റു​മാ​യി ക​സാ​ക്കി​സ്ഥാ​ൻ ര​ണ്ടാ​മ​തും, 45 പോ​യി​ന്‍റു​മാ​യി സിം​ഗ​പ്പു​ർ മൂ​ന്നാ​മ​തും എ​ത്തി. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ 48 പോ​യി​ന്‍റ് നേ​ടി​യ സിം​ഗ​പ്പു​രി​നാ​ണ് ആ​ദ്യ​സ്ഥാ​നം. ക​സാ​ക്കി​സ്ഥാ​ൻ, ഇ​ന്ത്യ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും​സ്ഥാ​നം നേ​ടി. പൊ​തു​വി​ഭാ​ഗ​ത്തി​ൽ 60 പോ​യി​ന്‍റു​ക​ളോ​ടെ ക​സാ​ക്കി​സ്ഥാ​ൻ കി​രീ​ടം നേ​ടി. ഇ​ന്ത്യ​യും ഇ​റാ​നും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്ക് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.