കേരളത്തിനു കണ്ടകശനി
കേരളത്തിനു   കണ്ടകശനി
Saturday, December 9, 2017 1:41 PM IST
കേ​ര​ള​ത്തി​ന് ഇ​ന്ന​ലെ ക​ണ്ട​ക​ശ​നി. ക്രി​ക്ക​റ്റി​ലും ഫു​ട്ബോ​ളി​ലും ഒ​രു​പോ​ലെ തി​രി​ച്ച​ടി നേ​രി​ട്ട​ ദി​വ​സം. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​ദ്യ എ​വേ മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ​യോ​ട് നാ​ണം​കെ​ട്ട തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. അ​തു​പോ​ലെ ഐ ​ലീ​ഗി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യ ഗോ​കു​ലം എ​ഫ്സി നെ​​​രോ​​​ക എ​​​ഫ്സി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ കേ​ര​ളം പ​ക്ഷേ, വി​ദ​ർ​ഭ​യ്ക്കു മു​ന്നി​ൽ പ​ത​റു​ക​യാ​ണ്. ഇ​നി​യൊ​രു വി​ജ​യം കേ​ര​ള​ത്തി​ന് സാ​ധി​ക്കു​മെ​ന്നു ക​രു​താ​നാ​വാ​ത്ത അ​വ​സ്ഥ.

ഗോ എവേ ബ്ലാസ്റ്റേഴ്സ് ഗോ​വ 5, ബ്ലാ​സ്റ്റേ​ഴ്സ് 2

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ പ​ഞ്ഞി​ക്കി​ട്ട് ഗോ​വ എ​ഫ്സി. ഫ​ത്തോ​ര്‍ഡ​യി​ലെ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ എ​ഫ്സി ഗോ​വ ര​ണ്ടി​നെ​തി​രേ അ​ഞ്ച് ഗോ​ളു​ക​ള്‍ക്ക് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ ഗോ​ൾ നേ​ടി​യ ശേ​ഷ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യം. ഗോ​വ​യ്ക്കു വേ​ണ്ടി സ്പാ​നി​ഷ് താ​രം ഫെ​റാ​ന്‍ കോ​റോ​മി​നാ​സ് ഹാ​ട്രി​ക് നേ​ടി. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് കൊ​റോ​മി​നാ​സ് ഹാ​ട്രി​ക് നേ​ടു​ന്ന​ത്.

ഏ​ഴാം മി​നി​റ്റി​ല്‍ നെ​ത​ര്‍ലാ​ന്‍ഡി​ല്‍ നി​ന്നു​ള്ള മു​ന്‍നി​ര താ​രം മാ​ര്‍ക്ക് സി​ഫ്നി​യോ​സി​ലൂ​ടെ ബ്ലാസ്റ്റേഴ്സ് മു​ന്നി​ലെ​ത്തി. തി​രി​ച്ച​ടി​ച്ച ഗോ​വ​യു​ടെ സ​മ​നി​ല ഗോ​ളും (9-ാം മി​നി​റ്റി​ല്‍) ര​ണ്ടാം ഗോ​ളും (18-ാം മി​നി​റ്റി​ല്‍) സ്പാ​നി​ഷ് താ​രം മാ​നു​വ​ല്‍ ലാ​ന്‍സ​റോ​ട്ടി വ​ല​യി​ലേ​ത്തി​ച്ചു. കേ​ര​ള ബ്ലാ​സ​റ്റേ​ഴ്സി​നെ ജാ​ക്കി​ചാ​ന്ദ് സിം​ഗ് (31-ാം മി​നി​റ്റി​ല്‍) ഒ​പ്പ​മെ​ത്തി​ച്ചു. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ഫെ​റാ​ന്‍ കോ​റോ​മി​നാ​സി​ന്‍റെ ഹാ​ട്രി​ക്കി​ലൂ​ടെ (48, 51, 55 മി​നി​റ്റി​ല്‍) ഗോ​വ 5-2നു ​ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി. കോ​റോ​മി​നാ​സ് ത​ന്നെ​യാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചും. ഈ ​ജ​യ​ത്തോ​ടെ എ​ഫ്സി ഗോ​വ നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ന്‍പ​ത് പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു മു​ന്നേ​റി. മൂ​ന്നു പോ​യി​ന്‍റു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ട്ടാം സ്ഥാ​ന​ത്താ​ണ്.


മാ​റ്റ​ങ്ങ​ളേ​തു​മി​ല്ലാ​തെ​യാ​ണ് ഗോ​വ ഇ​ന്ന​ലെ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഒ​രു മാ​റ്റം മാ​ത്രം വ​രു​ത്തി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ചു​വ​പ്പ് കാ​ര്‍ഡ് കി​ട്ടി​യ സി.​കെ.​വി​നീ​തി​നു പ​ക​രം മി​ഡ്ഫീ​ല്‍ഡി​ല്‍ മി​സോ​റാം താ​രം ലോ​ക​ന്‍ മെ​യ്തി​യെ ഇ​റ​ക്കി. ഇ​യാ​ന്‍ ഹ്യൂ​മി​നു സ​ബ്സ​റ്റി​റ്റൂ​ട്ട് ബെ​ഞ്ചി​ല്‍ പോ​ലും സ്ഥാ​നം ന​ല്‍കി​യി​രു​ന്നി​ല്ല.

ക​ളി​യു​ടെ തു​ട​ക്ക​ത്തി​ല്‍ നാ​ലാം മി​നി​റ്റി​ല്‍ ത​ന്നെ ബെ​ര്‍ബ​റ്റോ​വി​നു പ​രി​ക്കേ​റ്റ​ത് ബ്ലാ​സ്റ്റേ​ഴ്സി​നു തി​രി​ച്ച​ടി​യാ​യി. പ​ക​രം മി​ല​ന്‍ സിം​ഗി​നെ കൊ​ണ്ടു​വ​രേ​ണ്ടി വ​ന്നു. എന്നാൽ, കേ​ര​ള ബ്ലാ​സ്​റ്റേ​ഴ്സ അ​പ്ര​തീ​ക്ഷ​ിത​മാ​യി ആ​ദ്യ ഗോ​ള്‍ നേ​ടി. പ്ര​ത്യാ​ക്ര​മ​ണം ആ​ണ് ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്. ജാ​ക്കി ച​ന്ദ് ഗോ​വ​ന്‍ ക​ളി​ക്കാ​ര്‍ക്കു മു​ക​ളി​ലൂ​ടെ ഇ​ട്ടു​കൊ​ടു​ത്ത പ​ന്ത് ഇ​ട​തു​കാ​ല്‍ കൊ​ണ്ടു കോ​രി​യെ​ടു​ത്ത മാ​ര്‍ക്ക​സ് സി​ഫ്നി​യോ​സ് വ​ല​കു​ലു​ക്കി(1-0). ബ്ലാ​സ​റ്റേ​ഴ്സി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​നു കേ​വ​ലം ര​ണ്ട് മി​നി​റ്റി​ന്‍റെ ആ​യു​സേ ഉ​ണ്ടാ​യു​ള്ളു. നാ​രാ​യ​ണ്‍ ദാ​സ് ഫ്ളാ​ഗ് കോ​ര്‍ണ​റി​നു സ​മീ​പ​ത്തു നി​ന്നും നീ​ട്ടി​ക്കൊ​ടു​ത്ത ‍ ക്രോ​സ് മാ​നു​വ​ല്‍ വലയിലെ​ത്തി​ച്ചു (1-1).

19 ാം മി​നി​റ്റി​ല്‍ ഗോ​വ ലീ​ഡ് നേ​ടി. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗോ​ള്‍ കീ​പ്പ​ര്‍ പോ​ള്‍ റ​ച്ചു​ബു​ക്ക​യു​ടെ പി​ഴ​വി​ലാ​ണ് ഗോ​വ​ന്‍ ഗോ​ള്‍. പോ​ള്‍ റ​ച്ചു​ബു​ക്ക നേ​രെ മു​ന്നി​ല്‍ നി​ന്ന ലാ​ന്‍സ​റോ​ട്ടി​യെ​യും കോ​റോ​യെ​യും ക​ണ​ക്കി​ലെ​ടു​ക്കാ​തെ മു​ന്നി​ലേ​ക്ക് ഇ​ട്ടു​കൊ​ടു​ത്ത പ​ന്ത് കോ​റോ നെ​റ്റി​ലേ​ക്ക് നി​റ​യൊ​ഴി​ച്ചു (2-1). 31 ാം മി​നി​റ്റി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല ക​ണ്ടെ​ത്തി. മി​ല​ന്‍ സിം​ഗ്- ജാ​ക്കി ച​ന്ദ് സിംഗ് ​കൂ​ട്ടു​കെ​ട്ടാ​ണ് ഗോ​ള്‍ ഒ​രു​ക്കി​യ​ത്. ഗോ​വ​ന്‍ പ്ര​തി​രോ​ധ​ത്തി​ന്‍റെ പി​ഴ​വി​ൽനിന്നാണ് ഗോൾ പിറന്നത്. പിന്നീട് ഗോവ മാത്രമേ ചിത്രത്തിലുണ്ടായിരു ന്നുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.