ബ​യേ​ണി​നു ജ​യം
ബ​യേ​ണി​നു ജ​യം
Sunday, December 10, 2017 2:15 PM IST
ഫ്രാ​ങ്ക്ഫ​ര്‍ട്: ജ​ര്‍മ​ന്‍ ബു​ണ്ട​സ് ലി​ഗ​യി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നു ജ​യം. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ബ​യേ​ണ്‍ എ​ന്‍ട്രാ​ക്ട ഫ്രാ​ങ്ക്ഫ​ര്‍ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ര്‍തു​റോ വി​ദാ​ല്‍ 20-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ ജ​യം.

35 പോ​യി​ന്‍റു​മാ​യി ബ​യേ​ണാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. സ്ഥി​രം ഗോ​ള്‍കീ​പ്പ​ര്‍മാ​രി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന ബ​യേ​ണി​നു വേ​ണ്ടി ഇ​ന്ന​ലെ ബ​യേ​ണ്‍ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ഡ​മി​യി​ലെ ഗോ​ള്‍കീ​പ്പിം​ഗ് കോ​ച്ച് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ടോം ​സ്റ്റാ​ര്‍ക്കാ​ണ് ഇ​റ​ങ്ങി​യ​ത്. ബ​യേ​ണി​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ ഗോ​ള്‍കീ​പ്പ​ര്‍ മാ​നു​വ​ല്‍ നോ​യ​ര്‍, ര​ണ്ടാം ഗോ​ള്‍കീ​പ്പ​ര്‍ സ്വെ​ന്‍ ഉ​ള്‍റി​ച്ച് എ​ന്നി​വ​ര്‍ക്കു പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നാ​ണ് അ​ക്കാ​ഡ​മി​യി​ലെ ഗോ​ള്‍കീ​പ്പിം​ഗ് കോ​ച്ചി​നെ ഇ​റ​ക്കേ​ണ്ടി​വ​ന്ന​ത്. ഫ്രാ​ങ്ക്ഫ​ര്‍ട്ടി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ളെ സ​മ​ര്‍ഥ​മാ​യി ചെ​റു​ത്ത സ്റ്റാ​ര്‍ക് ഗോ​ള്‍ വ​ല കു​ലു​ങ്ങാ​തെ സൂ​ക്ഷി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ 2-1ന് ​വെ​ഡ​ര്‍ ബ്ര​മ​നോ​ടു തോ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.