ഹൈ​വോ​ള്‍ട്ടേ​ജി​ല്‍ വാ​ട്‌​സ​ണ്‍ 53 പ​ന്തി​ല്‍ സെ​ഞ്ചു​റി
ഹൈ​വോ​ള്‍ട്ടേ​ജി​ല്‍ വാ​ട്‌​സ​ണ്‍  53 പ​ന്തി​ല്‍ സെ​ഞ്ചു​റി
Tuesday, December 12, 2017 1:21 PM IST
സി​ഡ്‌​നി: ആ​രാ പ​റ​ഞ്ഞേ വാ​ട്‌​സ​ന്‍റെ ഫോം ​ന​ഷ്ട​മാ​യെ​ന്നും പ്രാ​യം അ​ദ്ദേ​ഹ​ത്തെ ത​ള​ര്‍ത്തി​യെ​ന്നും. ആ ​വി​മ​ര്‍ശ​നം ആം​ഗീ​ക​രി​ക്കാ​ന്‍ താ​ന്‍ ത​യാ​റ​ല്ലെ​ന്ന് വാ​ട്‌​സ​ൻ‍ ഇ​താ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. സി​ഡ്‌​നി പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഷെ​യ്ന്‍ വാ​ട്സൻ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​വു​മാ​യി ഇ​താ. 53 പ​ന്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ വാ​ട്സ​ൻ‍ താ​ന്‍ ഇ​പ്പോ​ഴും മി​ന്നു​ന്ന ഫോ​മി​ലാ​ണെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

16 സി​ക്സു​ക​ളും ഒ​രു ഫോ​റും അ​ട​ങ്ങി​യ​താ​യി​രു​ന്നു ഓ​സീ​സ് താ​ര​ത്തി​ന്‍റെ തീ​പ്പൊ​രി ബാ​റ്റിം​ഗ് പ്ര​ക​ട​നം. മ​ത്സ​ര​ത്തി​ല്‍ 114 റ​ണ്‍സാ​ണ് വാ​ട്സ​ൻ അ​ടി​ച്ചെ​ടു​ത്ത​ത്. ബൗ​ണ്ട​റി​ക​ളി​ല്‍ നി​ന്ന് മാ​ത്രം 100 റ​ണ്‍സാ​ണ് വാ​ട്സ​ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്.


മോ​സ്മാ​ന്‍ ടീ​മി​നെ​തി​രെ സ​ത​ര്‍ല​ന്‍ഡ് ടീ​മി​നാ​യാ​ണ് വാ​ട്സ​ൻ കർപ്പൻ പ്ര​ക​ട​നം കാ​ഴ്ചവ​ച്ച​ത്. വാ​ട്സ​ന്‍റെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​ത്തോ​ടെ 16ാം ഓ​വ​റി​ല്‍ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കാ​നും സ​ത​ര്‍ല​ന്‍ഡി​നാ​യി. വാ​ട്‌​സ​ന്‍റെ ഈ ​പ്ര​ക​ട​ന​ത്തോ​ടെ സ​ത​ര്‍ല​ന്‍ഡ് ടീം ​കിം​ഗ്സ് ഗ്രോ​വ് സ്പോ​ര്‍ട്സ് ടി20 ​ക​പ്പി​ന്‍റെ ഫൈ​ന​ലി​ലേ​ക്കും യോ​ഗ്യ​ത നേ​ടി. ഈ ​വ​ര്‍ഷ​ത്തെ ബി​ഗ് ബാ​ഷ് ടി-20 ​പോ​രാ​ട്ട​ങ്ങ​ള്‍ അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി അ​ദ്ദേ​ഹം ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ബി​ഗ് ബാ​ഷ് ലീ​ഗി​ല്‍ സി​ഡ്നി ത​ണ്ടേ​ഴ്സ് ടീ​മി​ന്‍റെ നാ​യ​ക​നാ​ണ് വാ​ട്‌​സ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.