രോഹിതിനെ മുംബൈ നിലനിര്‍ത്തും
Tuesday, January 2, 2018 12:42 AM IST
ന്യൂ​ഡ​ല്‍ഹി: ഐ​പി​എ​ലി​ലെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സ് നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യെ​യും പാ​ണ്ഡ്യ സ​ഹോ​ദ​ര​ന്മാ​രാ​യ ഹ​ര്‍ദി​ക്കി​നെ​യും കൃ​ണാ​ലി​നെ​യും ടീ​മി​ല്‍ നി​ല​നി​ര്‍ത്തിയേക്കും. ഡ​ല്‍ഹി ഡെ​യ​ര്‍ഡെ​വി​ള്‍സ് ഋ​ഷ​ഭ് പ​ന്തി​നെ​യും ശ്രേ​യ​സ് അ​യ്യ​രെ​യും ലേ​ല​ത്തി​നു വി​ടു​ക​യി​ല്ല. 27നാ​ണ് ഐ​പി​എ​ല്‍ താ​ര ലേ​ലം.

നാ​ലി​നാ​ണ് നി​ല​നി​ര്‍ത്തു​ന്ന ക​ളി​ക്കാ​രു​ടെ പേ​ര് സ​മ​ര്‍പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. ഫ്രാ​ഞ്ചൈ​സി​യിൽ‍ വി​ടു​ത​ല്‍ ന​ല്കു​ന്ന ക​ളി​ക്കാ​ര്‍ ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ര​ണ്ടു വ​ര്‍ഷം റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ജ​യ​ന്‍റ്‌​സി​നൊ​പ്പ​മാ​യി​രു​ന്ന സ്റ്റീ​വ് സ്മി​ത്തി​നെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് നി​ല​നി​ര്‍ത്തി​യേ​ക്കും. ചൈ​ന്ന സൂ​പ്പ​ര്‍ കിം​ഗ്‌​സ് നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി, സു​രേ​ഷ് റെ​യ്‌​ന, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രെ നി​ല​നി​ര്‍ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...