ഫുട്ബോളിനെ സ്നേഹിച്ച് ഇന്ത്യ
Tuesday, January 2, 2018 12:42 AM IST
ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന് മി​ക​ച്ചൊ​രു വ​ര്‍ഷ​മാ​ണ് ക​ട​ന്നു പോ​യ​ത്. വി​ജ​യ​ക​ര​മാ​യ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ന​ട​ത്തി​പ്പുകൊ​ണ്ടു​മാ​ത്ര​മ​ല്ല ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​യു​ടെ കൗ​മാ​ര​താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​വും ആ​രാ​ധ​ക​രു​ടെ​യും ഒ​പ്പം ക്രി​ട്ടി​ക്‌​സി​ന്‍റെ​യും പ്ര​ശം​സ​യ്ക്കു പാ​ത്ര​മാ​യി. അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളിലെ കാണികളുടെ എണ്ണത്തിൽ‍ ഇ​ന്ത്യ പു​തി​യ റി​ക്കാ​ര്‍ഡ് കു​റി​ക്കു​ക​യും ചെ​യ്തു. എല്ലാം കൊണ്ടും ലോക ഫുട്ബോളിനെ ഇന്ത്യ ഞെട്ടിച്ച വർഷമായിരുന്നു.

ഫു​ട്‌​ബോ​ള്‍ മാ​പ്പി​ല്‍ ഇ​ന്ത്യ

ലോ​ക ഫു​ട്‌​ബോ​ളി​ന് ഒ​രു ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്താ​നു​ള്ള സം​ഘാ​ട​നശേഷി ഇ​ന്ത്യ തെ​ളി​യി​ച്ച വ​ര്‍ഷ​മാ​യി​രു​ന്നു 2017. ആ​ദ്യ​മാ​യി ഫി​ഫ​യു​ടെ ഒ​രു ടൂ​ര്‍ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ ത​ങ്ങ​ള്‍ക്കു ല​ഭി​ച്ച അ​വ​സ​രം ഭം​ഗി​യാ​യി, സ്‌​റ്റൈ​ലാ​യി​ത്തന്നെ വി​നി​യോ​ഗി​ച്ചു. അ​തും ഒ​രു ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പാ​യ​പ്പോ​ള്‍ ഇ​ന്ത്യ അ​തി​ന്‍റെ ന​ട​ത്തി​പ്പി​ലൂ​ടെ ഫി​ഫ​യെപ്പോ​ലും അ​തി​ശ​യി​പ്പി​ച്ചു. ഇ​ന്ത്യ​ക്ക് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്ന് പ്ര​ത്യേ​ക പ്ര​ശം​സ​യും ല​ഭി​ച്ചു. മ​ത്സ​രം കാ​ണാ​ന്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നും ആ​രാ​ധ​ക​രെ​ത്തി. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രും ത​ങ്ങ​ള്‍ക്കു ല​ഭി​ച്ച അ​വ​സ​രം ഒ​ട്ടും പാ​ഴാ​ക്കി​യി​ല്ല. കാ​ണി​ക​ളെ നി​റ​ച്ചു​കൊ​ണ്ട് ഇ​ന്ത്യ പു​തി​യ റി​ക്കാ​ര്‍ഡ് എ​ഴു​തി​ച്ചേ​ര്‍ത്തു. ഫൈ​ന​ലി​ല്‍ ര​ണ്ടു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷം അ​ഞ്ചു ഗോ​ള​ടി​ച്ച് ഇം​ഗ്ല​ണ്ട് ലോ​ക ചാ​മ്പ്യ​ന്മാ​യി. ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച തി​രി​ച്ചു​വ​ര​വു​ക​ളി​ല്‍ ഒ​ന്നാ​ണ് ഇം​ഗ്ല​ണ്ട് ന​ട​ത്തി​യ​ത്.

ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഏ​റ്റ​വും താ​ഴെ റാ​ങ്കി​ലു​ള്ള ഇ​ന്ത്യ​യി​ല്‍നി​ന്ന് ഒ​ന്നും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. ഗ്രൂ​പ്പി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ തോ​റ്റു. എ​ന്നാ​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യും പ്രകടനത്തിലെ മികവിലൂടെയും ഇ​ന്ത്യ​യു​ടെ യു​വ​താ​ര​ങ്ങ​ള്‍ ഏ​വ​രു​ടെ​യും പ്ര​ശം​സ​യ്ക്കു പാ​ത്ര​മാ​യി. ഫു​ട്‌​ബോ​ളി​ല്‍ ത​ങ്ങ​ളു​ടെ പ്ര​ക​ട​ന​ം മോ​ശ​മ​ല്ലെ​ന്ന് ഇ​ന്ത്യ​യു​ടെ കു​ട്ടി​കൾ ലോ​ക​ത്തെ അ​റി​യി​ച്ചു.

ഇ​ന്ത്യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ യു​എ​സ്എ​യോ​ട് എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു തോ​റ്റു. മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ് ഇ​ന്ത്യ ലോ​ക​ക​പ്പി​ല്‍ ച​രി​ത്ര​മെ​ഴു​തി. കൊ​ളം​ബി​യ​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ലോ​ക​ക​പ്പി​ലെ ആ​ദ്യ ഗോ​ള്‍ കു​റി​ച്ചു. തൗ​ന്‍ജാം ജീ​ക്‌​സ​ണ്‍ സിം​ഗാ​ണ് ച​രി​ത്ര​മെ​ഴു​തി​യ ഗോ​ള്‍ കു​റി​ച്ച​ത്. ഈ ​ഗോ​ള്‍ ക​ളി ക​ണ്ട 48,000 ആ​രാ​ധ​ക​ർക്കു വ​ലി​യ ആ​ഘോ​ഷ​ത്തി​ന്‍റെ മു​ഹൂ​ര്‍ത്ത​മാ​ണ് ന​ല്‍കി​യ​ത്. എ​ന്നാ​ല്‍ ആ​ഘോ​ഷം തീ​രും മു​മ്പേ കൊ​ളം​ബി​യ വി​ജ​യ ഗോ​ള്‍ നേ​ടി. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഘാ​ന​യോ​ട് 4-0ന് ​തോ​റ്റു.

ഈ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ക​ണ്ട ടൂ​ര്‍ണ​മെ​ന്‍റാ​യി​മാ​റി. 1,347,133 പേ​രാ​ണ് മ​ത്സ​രം നേ​രി​ട്ട് ക​ണ്ട​ത്. ശ​രാ​ശ​രി 25,900 പേ​ര്‍ മ​ത്സ​രം കാ​ണാ​നു​ണ്ടാ​യി​രു​ന്നു. 1985ല്‍ ​ചൈ​ന​യി​ല്‍ ന​ട​ന്ന ടൂ​ര്‍ണ​മെ​ന്‍റ് ക​ണ്ട കാ​ണി​ക​ളു​ടെ എ​ണ്ണ​മാ​ണ് ഇ​ന്ത്യ മറകടന്ന​ത്.

തോ​ല്‍വി അ​റി​യാ​തെ ഇ​ന്ത്യ

വി​ശ്വ​സി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​റ​ിയി​ല്ല. 2016 മാ​ര്‍ച്ച് മു​ത​ല്‍ ഇ​ന്ത്യ അ​ന്താ​രാ​ഷ് ട്ര ​മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​റ്റി​ട്ടി​ല്ല. 13 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ തോ​ല്‍വി അ​റി​യാ​തെ കു​തി​ക്കു​ക​യാ​ണ്. 2017ൽ ഏ​ഴു ജ​യവും ര​ണ്ടു സ​മ​നി​ല​യും സു​നി​ല്‍ ഛേത്രി​യും സം​ഘ​വും സ്വ​ന്ത​മാ​ക്കി. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ടൂ​ര്‍ണ​മെ​ന്‍റാ​യ 2019 എ​എ​ഫ്‌​സി എ​ഷ്യ​ന്‍ ക​പ്പി​ന് ഇ​ന്ത്യ യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. ര​ണ്ടു മ​ത്സ​രം കൂ​ടി ബാ​ക്കി​യി​രി​ക്കേ ഇ​ന്ത്യ ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ നൂ​റു ക​ട​ന്ന വ​ര്‍ഷ​മാ​യി​രു​ന്നു. ജൂ​ലൈ​യി​ല്‍ പു​റ​ത്തു​വി​ട്ട റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ 96-ാം സ്ഥാ​ന​ത്തെ​ത്തി. എ​ന്നാ​ല്‍ വ​ര്‍ഷാ​വ​സാ​നം ഇ​ന്ത്യ 105 സ്ഥാ​ന​ത്താ​ണ്. അ​ന്താ​രാ​ഷ് ട്ര ​മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ക്കു കു​റ​ഞ്ഞ​താ​ണ് റാ​ങ്കിം​ഗി​ല്‍ പി​ന്നോ​ട്ടി​റ​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​ത്.


ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ല്‍ നാ​ലു മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ച ഇ​ന്ത്യ യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ന് ടി​ക്ക​റ്റു​റ​പ്പി​ച്ചു. അ​ഞ്ചു ക​ളി​യി​ല്‍ നാ​ലു ഗോ​ള്‍ നേ​ടി​യ ഛേത്രി ​ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​റാ​യി. ഇ​തി​നു​മു​മ്പ് 1964, 1984, 2011 വ​ര്‍ഷ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ ഏ​ഷ്യ ക​പ്പി​ല്‍ പ​ങ്കെ​ടു​ത്തത്.
ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്രെ​ഡി​റ്റ് അർഹിക്കുന്നത് പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​ന് അ​ര്‍ഹി​ക്കു​ന്ന​താ​ണ്. 2015 ഫെ​ബ്രു​വ​രി​യി​ല്‍ കോ​ണ്‍സ്റ്റ​ന്‍റൈ​ന്‍ ര​ണ്ടാം ത​വ​ണ ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​കു​മ്പോ​ള്‍ 171 ആ​യി​രു​ന്നു റാ​ങ്ക് അ​വി​ടെ​നി​ന്നാ​ണ് ഇ​ന്ത്യ മു​ന്നേ​റി​യ​ത്.

ച​രി​ത്ര​മെ​ഴു​തി ഐ​സോ​ള്‍ എ​ഫ്‌​സി

മി​സോ​റാ​മി​ല്‍നി​ന്നു​ള്ള ഐ​സോ​ള്‍ എ​ഫ്‌​സി ഐ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ വ​ര്‍ഷ​മാ​യി​രു​ന്നു. 2016ല്‍ ​ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ലെ​സ്റ്റ​ര്‍ സി​റ്റി ചാ​മ്പ്യ​ന്മാ​രാ​യ​തു​പോ​ലൊ​രു അ​വ​സ്ഥ​യാ​ണ് ഐ​സോ​ള്‍ ആ​രാ​ധ​ക​ര്‍ക്ക് സ​മ്മാ​നി​ച്ച​ത്. ഒ​രു പോ​യി​ന്‍റി​ന്‍റെ ലീ​ഡോ​ടെ ക​രു​ത്ത​രാ​യ മോ​ഹ​ന്‍ബ​ഗാ​നെ പി​ന്നി​ലാ​ക്കി​യാ​ണ് ഐ​സോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്.

എ​ന്നാ​ല്‍ ഈ ​ആ​ഘോ​ഷ​ത്തി​ന് ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ തീ​രു​മാ​നം തി​രി​ച്ച​ടി​യാ​യി. ഐ ​ലീ​ഗും ഐ​എ​സ്എ​ലു​മാ​യി ല​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ എ​ഐ​എ​ഫ്എ​ഫ് ആ​രം​ഭി​ച്ചു. ഐ​എ​സ്എ​ലി​ന് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ഫു​ട്‌​ബോ​ള്‍ ലീ​ഗാ​യ ഐ ​ലീ​ഗി​നെ​ക്കാ​ള്‍ പേ​രും പെ​രു​മ​യും ല​ഭി​ക്കു​ന്ന​താ​ണ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നെ ഈ ​തീ​രു​മാ​ന​ത്തി​നു പ്രേ​രി​പ്പി​ച്ച​ത്. ഇ​തോ​ടെ ഐ​സോ​ള്‍ ആ​രാ​ധ​ക​ര്‍ ഞെ​ട്ടി. എ​ന്നാ​ല്‍ ത​ത്കാ​ലം എ​ഐ​എ​ഫ്എ​ഫ് ല​യിപ്പി​ക്ക​ല്‍ തീ​രു​മാ​നം മാ​റ്റി​വ​ച്ചു. ഇ​തോ​ടെ സാ​മ്പ​ത്തി​ക​മാ​യി ഉ​യ​ര്‍ന്ന ഐ ​ലീ​ഗ് ടീ​മു​ക​ള്‍ ഐ​എ​സ്എ​ലി​ല്‍ എ​ത്തു​ക​യും ചെ​യ്തു. ഇ​ങ്ങ​നെ​വ​ന്ന​തോ​ടെ ചെ​റി​യ ബ​ജ​റ്റു​ള്ള ടീ​മു​ക​ള്‍ ഐ ​ലീ​ഗി​ല്‍ തു​ട​ര്‍ന്നു.

ഐ​എ​സ്എ​ൽ വളർന്നു

നാ​ലാം പ​തി​പ്പ് ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് അ​ഞ്ചു മാ​സ​മാ​യി നീ​ളം വ​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു പ​തി​പ്പും ര​ണ്ടു മാ​സം കൊ​ണ്ടു തീ​രു​ന്ന​താ​യി​രു​ന്നു. പു​തി​യ ര​ണ്ടു ടീ​മു​ക​ള്‍ കൂ​ടി ഐ​എ​സ്എ​ലി​ല്‍ ഇ​ടം​പി​ടി​ച്ചു. ര​ണ്ടു ത​വ​ണ ഐ​ലീ​ഗ് ചാ​മ്പ്യ​ന്‍മാ​ര​യ ബം​ഗ​ളൂ​രു എ​ഫ്‌​സി​യും പു​തി​യ ടീം ​ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യും ഐ​എ​സ്എ​ലി​ല്‍ ചേ​ര്‍ന്നു.

മോ​ഹ​ന്‍ബ​ഗാ​നും ഈ​സ്റ്റ് ബം​ഗാ​ളും ഫ്രാ​ഞ്ചൈ​സി ഫീ​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഐ​എ​സ്എ​ലു​മാ​യി ഒ​ത്തു​പോ​കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് ഐ​ലീ​ഗി​ല്‍ തു​ട​ര്‍ന്നു. ഇ​തേ​ത്തു​ട​ര്‍ന്ന് ഒ​രേ സ​മ​യ​ത്ത് എ​ഐ​എ​ഫ്എ​ഫ് ഐ​എ​സ്എ​ലും ഐ ​ലീ​ഗും ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. അ​ടു​ത്ത സീ​സ​ണ്‍ മു​ത​ല്‍ ഒ​രു ലീ​ഗ് മാ​ത്രം മ​തി​യെ​ന്ന് ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ല്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ എ​ഐ​എ​ഫ്എ​ഫി​നു നി​ര്‍ദേ​ശം ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്. ഐ ​ലീ​ഗി​നെ​ക്കാ​ള്‍ ഐ​എ​സ്എ​ലി​നെ​യാ​ണ് എ​ഐ​എ​ഫ്എ​ഫും ശ്ര​ദ്ധി​ക്കു​ന്ന​ത്.

2019ലാണ‍് ​ഐ​എ​സ്എ​ലി​ല്‍ അടുത്ത വികസനം ഉണ്ടാകുക. അപ്പോൾ പുതിയ ടീമുകൾ എത്തും. ഫീ​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ ചേ​ര്‍ന്നു​പോ​കാ​ത്ത​താ​ണ് പ​ല​ടീ​മി​നെ​യും ഐ​എ​സ്എ​ലി​ല്‍നി​ന്നു പു​റ​ത്തു​നി​ര്‍ത്താ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.