മ​ണ്‍റോ റി​ക്കാ​ര്‍ഡ് അ​ടി​ച്ചെ​ടു​ത്തു
മ​ണ്‍റോ റി​ക്കാ​ര്‍ഡ് അ​ടി​ച്ചെ​ടു​ത്തു
Thursday, January 4, 2018 12:53 AM IST
വെ​ല്ലിം​ഗ്ട​ണ്‍: അ​ന്താ​രാ​ഷ്‌ട്ര ട്വ​ന്‍റി-20​യി​ല്‍ മൂ​ന്നു സെ​ഞ്ചു​റി​ക​ള്‍ നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന നേ​ട്ടം ന്യൂ​സി​ല​ന്‍ഡ് താ​രം കോ​ളി​ന്‍ മ​ണ്‍റോ​യ്ക്ക് സ്വ​ന്തം. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ലാ​ണ് മ​ണ്‍റോ​യു​ടെ റി​ക്കാ​ര്‍ഡ് പ്ര​ക​ട​നം. വെ​റും 53 പ​ന്തി​ല്‍ 104 റ​ണ്‍സെ​ടു​ത്താ​ണ് കി​വി ഓ​പ്പ​ണ​ര്‍ റി​ക്കാ​ര്‍ഡ് ബു​ക്കി​ല്‍ ത​ന്‍റെ പേ​രെ​ഴു​തിച്ചേ​ര്‍ത്ത​ത്. 119 റ​ണ്‍സ് ജ​യ​ത്തോ​ടെ ന്യൂ​സി​ല​ന്‍ഡ് മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-0ത്തി​ന് നേ​ടു​ക​യും ചെ​യ്തു. സ്‌​കോ​ര്‍: ന്യൂ​സി​ല​ന്‍ഡ് അ​ഞ്ചി​ന് 243, വി​ന്‍ഡീ​സ് 124. ജ​യ​ത്തോ​ടെ ന്യൂ​സി​ല​ന്‍ഡ് ട്വ​ന്‍റി-20 റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തി.


ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വി​ക​ള്‍ക്കാ​യി മാ​ര്‍ട്ടി​ന്‍ ഗ​പ്റ്റി​ല്‍ (38 പ​ന്തി​ല്‍ 63), ടോം ​ബ്രൂ​സ് (14 പ​ന്തി​ല്‍ 23) എ​ന്നി​വ​രും തി​ള​ങ്ങി. 10 പ​ടു​കൂ​റ്റ​ന്‍ സി​ക്‌​സ​റും മൂ​ന്നു ഫോ​റും ഉ​ള്‍പ്പെ​ടെ​യാ​യി​രു​ന്നു മ​ണ്‍റോ​യു​ടെ ഇ​ന്നിം​ഗ്‌​സ്. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ 46 റ​ണ്‍സെ​ടു​ത്ത ആ​ന്ദ്രെ ഫ്‌​ളെ​ച്ച​ര്‍ക്ക് മാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.