ധ​വാ​ന്‍-​വി​ജ​യ് ഓ​പ്പ​ണിം​ഗ് സ​ഖ്യം അ​ടു​ത്ത ടെ​സ്റ്റി​ല്‍ ഉ​ണ്ടാ​കു​മോ?
Wednesday, January 10, 2018 11:46 PM IST
കേ​പ്ടൗ​ണ്‍: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ് നി​ര ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ ത​ക​ര്‍ന്ന​ടി​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ട് ഇ​ന്ത്യ​ നി​ര്‍ണാ​യ​ക​മാ​യ സെ​ഞ്ചൂ​റി​യ​നി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാം ടെ​സ്റ്റി​ല്‍ ബാ​റ്റിം​ഗ് നി​ര​യി​ല്‍ പ​ല മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ഓ​പ്പ​ണിം​ഗി​ല്‍ ശി​ഖ​ര്‍ ധ​വാ​ന്‍ ഇ​റ​ങ്ങു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മാ​ണ്. കെ.​എ​ല്‍. രാ​ഹു​ലി​നു പ​ക​ര​മാ​ണ് ധ​വാ​ന്‍ മു​ര​ളി വി​ജ​യ്‌​ക്കൊ​പ്പം ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ധ​വാ​ന്‍-​വി​ജ​യ് സ​ഖ്യ​ത്തി​ന് ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലു​മാ​യി 16ഉം 30​മാ​ണ് നേ​ടാ​നാ​യ​ത്. ധ​വാ​ന്‍റെ മി​ക​വാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഓ​ഫ് സൈ​ഡി​ലു​ള്ള പ​ന്തു​ക​ള്‍ ക​ളി​ക്കാ​ന്‍ താ​രം ബു​ദ്ധി​മു​ട്ടു​ന്നു.

2013ലെ ഇ​ന്ത്യ​യു​ടെ ക​ഴി​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ര​ണ്ടു ടെ​സ്റ്റാ​ണ് ന​ട​ന്നത്. വാ​ണ്ട​റേ​ഴ്‌​സി​ല്‍ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റ് സ​മ​നി​ല​യാ​യ​പ്പോ​ള്‍ ഡ​ര്‍ബ​നി​ല്‍ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 10 വി​ക്ക​റ്റി​നു ജ​യി​ച്ചു. ര​ണ്ടു മ​ത്സ​ര​ത്തി​ലും ധ​വാ​ന്‍-​വി​ജ​യ് കൂ​ട്ടു​കെ​ട്ടാ​ണ് ഓ​പ്പ​ണ്‍ ചെ​യ്ത​ത്. ഡ​ര്‍ബ​നി​ല്‍ വി​ജ​യ് 97 റ​ണ്‍സ് എ​ടു​ത്ത​പ്പോ​ള്‍ ധ​വാ​ന് മി​ക​ച്ച സ്‌​കോ​ര്‍ നേ​ടാ​നാ​യി​ല്ല.

2010-11ല്‍ ​ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ലും വി​ജ​യ് ടീ​മി​ലു​ണ്ടാ​യി​രു​ന്നു. 10 വ​ര്‍ഷ​മാ​യി ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് ടീ​മി​ല്‍ അം​ഗ​മാ​യ വി​ജ​യ് 54 ടെ​സ്റ്റ് ക​ളി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ലും വി​ജ​യു​ണ്ടാ​യി​രു​ന്നു. ലൈ​ന് പു​റ​ത്തു പി​ച്ച് ചെ​യ്യു​ന്ന പ​ന്തു​ക​ളും ടൈ​മിം​ഗി​ലെ പോ​രാ​യ്മ​യും തെ​റ്റാ​യ ചു​വ​ടു​ക​ളി​ൽ സ്‌​ട്രോ​ക്കെ​ടു​ക്കു​ന്ന​തു​മാ​ണ് വി​ജ​യ്ക്കു വി​ന​യാ​കു​ന്ന​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മാ​ര​ക​മാ​യ പേ​സി​നെ നേ​രി​ടാ​ന്‍ ധ​വാ​നാ​ണ് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഇ​തു​കൊ​ണ്ടാണ് അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ രാ​ഹു​ല്‍ ക​ളി​ക്കാ​ന്‍ സാ​ധ്യ​ത​ക​ള്‍ ഉ​യ​രു​ന്ന​ത്.
ക്രി​ക്ക​റ്റി​ലെ എ​ല്ലാ ഫോ​ര്‍മാ​റ്റി​ലും ഈ ​ക​ര്‍ണാ​ട​ക ഓ​പ്പ​ണ​ര്‍ മി​ക​വ് തെ​ളി​യി​ച്ച​താ​ണ്. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ രാ​ഹു​ല്‍ റ​ണ്‍സ് വാ​രി​ക്കൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...