പി​എ​സ്ജി സെമിയിൽ
പി​എ​സ്ജി സെമിയിൽ
Thursday, January 11, 2018 11:58 PM IST
പാ​രീ​സ്: ര​ണ്ടാം പ​കു​തി​ല്‍ നെ​യ്മ​ര്‍ സ്‌​പോ​ട് കി​ക്കി​ല്‍നി​ന്ന് നേ​ടി​യ ഗോ​ളി​ല്‍ ഫ്ര​ഞ്ച് ലീ​ഗ് ക​പ്പി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​ന്‍ സെ​മി​യി​ലെ​ത്തി. തു​ട​ര്‍ച്ച​യാ​യി നാ​ലു ലീ​ഗ് കി​രീ​ടം നി​ല​നി​ര്‍ത്തു​ന്ന പി​എ​സ്ജി മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് അ​മി​യെ​ന്‍സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. പി​എ​സ്ജി​യു​ടെ ഒ​രു ഗോ​ള്‍ അ​ഡ്രി​യാ​ന്‍ റാ​ബി​യ​റ്റി​ന്‍റെ വ​ക​യാ​യി​രു​ന്നു. പ​ത്തു​പേ​രു​മാ​യാ​ണ് അ​മി​യെ​ന്‍സ് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

പി​എ​സ്ജി​ക്കു​വേ​ണ്ടി ഈ ​സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ എ​ഡി​ന്‍സ​ണ്‍ ക​വാ​നി​യി​ല്ലാ​തെ​യാ​ണ് ടീ​മി​റ​ങ്ങി​യ​ത്. ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ അ​വ​ധി​യ ആഘോ​ഷി​ക്കാ​നാ​യി ഉ​റു​ഗ്വെ​യി​ലേ​ക്കു ക​വാ​നി പോ​യി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഫ്ര​ഞ്ച് ക​പ്പി​ല്‍ റെ​നേ​സി​നെ​തി​രേ​യും ക​വാ​നി​യി​ല്ലാ​യി​രു​ന്നു.

34-ാം മി​നി​റ്റി​ല്‍ അ​മി​യ​ന്‍സ് ഗോ​ള്‍കീ​പ്പ​ര്‍ റെ​ഗി​സ് ഗ​ര്‍ട്‌​ന​ര്‍ പെ​നാ​ല്‍റ്റി ഏ​രി​യ​യ്ക്കു പു​റ​ത്തു​വ​ച്ച് കൈ​ലി​ന്‍ എം​ബാ​പ്പെ​യെ ഫൗ​ള്‍ ചെ​യ്ത​തി​നു ചു​വ​പ്പ് കാ​ര്‍ഡ് കി​ട്ടി പു​റ​ത്താ​യി.


ക​ളി​യി​ല്‍ പി​എ​സ്ജി ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യെ​ങ്കി​ലും ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ പി​എ​സ്ജി സ​മ​നി​ല​ക്കെ​ട്ട് പൊ​ട്ടി​ച്ചു. 53-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ പി​റ​ന്നു. പെ​നാ​ല്‍റ്റി ബോ​ക്‌​സി​നു​ള്ളി​ല്‍ നെ​യ്മ​റെ ഫൗ​ള്‍ ചെ​യ്ത​തി​നു റ​ഫ​റി പെ​നാ​ല്‍റ്റി വി​ധി​ച്ചു. കി​ക്കെ​ടു​ത്ത ബ്ര​സീ​ലി​യ​ന്‍ താ​രം കൃ​ത്യ​മാ​യി പ​ന്ത് വ​ല​യി​ലാ​ക്കി. പി​എ​സ്ജി​ക്കു​വേ​ണ്ടി നെ​യ്മ​റു​ടെ 20-ാമ​ത്തെ ഗോ​ളാ​യി​രു​ന്നു.

ഒ​രു ഗോ​ള്‍ നേ​ടി​യ​ശേ​ഷ​വും പി​എ​സ്ജി മു​ന്നേ​റ്റം തു​ട​ര്‍ന്ന്. ക​ളി തീ​രാ​ന്‍ 12 മി​നി​റ്റു​ള്ള​പ്പോ​ള്‍ റാ​ബി​യ​റ്റ് ഹെ​ഡ​റി​ലൂ​ടെ പി​എ​സ്ജി​യു​ടെ ര​ണ്ടാം ഗോ​ള്‍ നേ​ടി. ഗോ​ള്‍ ലൈ​ന്‍ ടെ​ക്‌​നോ​ള​ജി​യി​ലൂ​ടെ​യാ​ണ് തീ​രു​മാ​നം വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.