സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ സ്കൂ​ൾ കാ​യി​ക​മേ​ള : ര​ണ്ടാം​ദി​നത്തിൽ ഏ​ഴു റി​ക്കാ​ർ​ഡു​ക​ൾ
Saturday, January 13, 2018 12:14 AM IST
ചെ​​റു​​വ​​ത്തൂ​​ർ: സം​​സ്ഥാ​​ന ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യി​​ൽ ര​​ണ്ടാം ദി​​ന​ത്തി​ൽ ഏ​​ഴു റി​ക്കാ​ർ​​ഡു​​ക​​ൾ. കാ​​വാ​​ലം ടി​​എ​​ച്ച്എ​​സി​​ലെ പി.​​എ​​സ്. ജോ​​യ​​ൽ ര​​ണ്ട് റി​ക്കാ​ർ​​ഡു​​ക​​ൾ കു​​റി​​ച്ചു. സീ​​നി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ട്രി​​പ്പി​​ൾ ജം​​പി​​ൽ (12.3 മീ​​റ്റ​​ർ), ബ്രോ​​ഡ് ജം​​പി​​ൽ(5.61 മീ​​റ്റ​​ർ). സ​​ബ്ജൂ​​ണി​യ​​ർ വി​​ഭാ​​ഗം 800 മീ​റ്റ​റി​ൽ പാ​​ല​​ക്കാ​​ട് ഗ​​വ. ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളി​​ലെ ആ​​ർ. ദ​​ർ​​ശ​​ൻ(2.23)‌, സീ​​നി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 3,000 മീ​​റ്റ​​റി​ൽ ഷൊ​​ർ​​ണൂ​​ർ ഗ​​വ. ടി​​എ​​ച്ച്എ​​സ്എ​​സി​​ലെ കെ.​​കെ. നി​​ധി​​ൻ (10.26),സീ​​നി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ജാ​​വ​​ലി​​ൻ ത്രോ​​യി​​ൽ ഇ​​ടു​​ക്കി വ​​ണ്ണ​​പ്പു​​റം ടി​​എ​​ച്ച്എ​​സ്എ​​സി​​ലെ ത​​ൻ​​സീ​​ർ അ​​സീ​​സ് (36.7 മീ​​റ്റ​​ർ), ജൂ​​ണി​​യ​​ർ ഡി​​സ്ക​​സ് ത്രോ​​യി​​ൽ കോ​​ട്ട​​യം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ടി​​എ​​ച്ച്എ​​സ്എ​​സി​​ലെ കെ.​​എ​​സ്. അ​​ശ്വി​​ൻ (29.88 മീ​റ്റ​ർ), ജൂ​​ണി​​യ​​ർ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​റി​ൽ തൃ​​ശൂ​​ർ കൊ​​ടു​​ങ്ങ​​ല്ലൂർ ടി​​എ​​ച്ച്എ​​സി​​ലെ കെ.​​എ​​സ്. ഫി​​ദ ജ​​ഹാ​​ൻ (1.47) എ​ന്നി​വർക്കാ​ണ് റി​ക്കാ​ർ​ഡു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...