ഇ​ന്ത്യ​ക്കാ​രി​ല്‍ കോ​ഹ്‌ലി ​അ​ഞ്ചാ​മ​ന്‍
ഇ​ന്ത്യ​ക്കാ​രി​ല്‍ കോ​ഹ്‌ലി ​അ​ഞ്ചാ​മ​ന്‍
Monday, February 12, 2018 12:53 AM IST
ന്യൂഡൽഹി: ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സു​ള്ള ഇ​ന്ത്യ​ക്കാ​രി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി ​അ​ഞ്ചാം സ്ഥാ​ന​ത്ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ 75 റ​ണ്‍സ് നേ​ടി​ക്കൊ​ണ്ടാ​ണ് കോ​ഹ്‌ലി ​മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​നെ (9378) മ​റി​ക​ട​ന്ന​ത്.

വാ​ണ്ടേ​ഴ്‌​സി​ലെ പ്ര​ക​ട​നം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍റെ സ്‌​കോ​ര്‍ 206 ഏ​ക​ദി​ന​ത്തി​ല്‍നി​ന്ന് 57.45 ശ​രാ​ശ​രി​യി​ല്‍ 9423ലെ​ത്തി. കോ​ഹ്‌​ലി വെ​സ്റ്റ് ഇ​ന്‍ഡീ​സ് ബാ​റ്റ്‌​സ്മാ​ന്‍ ക്രി​സ് ഗെ​യ്‌​ലി​നെ മ​റി​ക​ട​ന്നു. ഗെ​യ്ൽ 275 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 9420 റ​ണ്‍സ് എ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ കോ​ഹ്‌​ലി 16-ാം സ്ഥാ​ന​ത്താ​ണ്.


ഏ​ക​ദി​ന​ത്തി​ല്‍ ഇ​തി​ഹാ​സ​താ​രം സ​ച്ചി​ന്‍ തെ​ണ്ടുല്‍ക്ക​ര്‍ (463 മ​ത്സ​ര​ങ്ങ​ളി​ല്‍ 18426) ഒ​ന്നാ​മ​തും ശ്രീ​ല​ങ്ക​യു​ടെ കു​മാ​ര്‍ സം​ഗ​ക്കാ​ര (14243), രണ്ടാമതുംഓ​സ്‌​ട്രേ​ലി​യ​യു​ടെ റി​ക്കി പോ​ണ്ടിം​ഗ് (13704) ആണ് മൂന്നാമത്. ഇ​ന്ത്യ​ക്കാ​രി​ല്‍ തെ​ണ്ടു​ല്‍ക്ക​റി​നു പി​ന്നി​ല്‍ സൗ​ര​വ് ഗാം​ഗു​ലി (11363), രാ​ഹു​ല്‍ ദ്രാ​വി​ഡ് (10889), എം.​എ​സ്. ധോ​ണി (9954) എ​ന്നി​വ​രാ​ണ്.
കോഹ് ലിക്ക് ഏകദിനത്തിൽ 34 സെഞ്ചുറിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.