ഒരേ സ്കോർ, ഒരേ മാർജിൻ വിജയം
Tuesday, February 13, 2018 12:07 AM IST
ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ ന​ട​ക്കു​ന്ന സിം​ബാ​ബ്‌​വേ-​അ​ഫ്ഗാ​നി​സ്ഥാ​ൻ ഏ​ക​ദി​ന പ​ര​ന്പ​ര ക​ണ​ക്കി​ലെ അ​തി​ശ​യി​പ്പി​ക്കു​ന്ന സ​മാ​ന​ത​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു . അ​ഞ്ചു മ​ത്സ​ര പ​ര​ന്പ​ര​യി​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 333 റ​ൺ​സ് നേ​ടി. സിം​ബാ​ബ്‌​വേ​യെ 179 റ​ൺ​സി​നു പു​റ​ത്താ​ക്കി അ​ഫ്ഗാ​ൻ പ​ട 154 റ​ൺ​സ് വി​ജ​യം നേ​ടി. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ഇ​തേ സ്കോ​റാ​യി​രു​ന്നു. പ​ക്ഷേ വി​ജ​യം ക​ണ്ട​ത് സിം​ബാ​ബ്‌​വേ​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌​വേ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 333 റ​ൺ​സ​ടി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നെ 179 റ​ൺ​സി​നു പു​റ​ത്താ​ക്കി 154 റ​ൺ​സി​നു വി​ജ​യി​ച്ചു.

ഇ​നി​യു​മു​ണ്ട് സ​മാ​ന​ത​ക​ൾ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നു​വേ​ണ്ടി മൂ​ന്നാം ന​ന്പ​റി​ലി​റ​ങ്ങി​യ റ​ഹ്‌​മ​ത് ഷാ ​സെ​ഞ്ചു​റി(114) നേ​ടി​യ​പ്പോ​ൾ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വേ​യു​ടെ മൂ​ന്നാം ന​ന്പ​റു​കാ​ര​ൻ ബ്ര​ണ്ട​ൻ ടെ​യ്‌​ല​റും(125) നൂ​റു ക​ട​ന്നു. ഇ​രു​വ​രു​ടെ​യും സ്ട്രൈ​ക്ക് റേ​റ്റും സ​മാ​ന​മാ​യി​രു​ന്നു (റ​ഹ്‌​മ​ത് ഷാ-103.63, ​ബ്ര​ണ്ട​ൻ ടെ​യ്‌​ല​ർ-103.30) ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നു​വേ​ണ്ടി റ​ഷീ​ദ് ഖാ​ൻ‌ 26 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് പി​ഴു​ത​പ്പോ​ൾ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വേ​യ്ക്കാ​യി ഗ്രെ​യിം ക്രെ​മ​ർ 41 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ലും തോ​റ്റ ടീ​മി​നാ​യി ആ​ർ​ക്കും അ​ർ​ധ​സെ​ഞ്ചു​റി നേ​ടാ​നാ​യി​ല്ല. ഇ​ന്നാ​ണു പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...