എഎഫ്സി പ്ലേ ഓഫ്: ബം​ഗ​ളൂ​രു​വി​ന് ജ​യം
Thursday, February 15, 2018 12:54 AM IST
മാ​ലെ (മാ​ല​ദ്വീ​പ്): എ​എ​ഫ്‌​സി പ്ലേ ​ഓ​ഫി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്കു ജ​യം. ബം​ഗ​ളൂ​രു എ​ഫ്‌​സി ആ​വേ​ശ​ക​ര​മാ​യ എ​വേ മ​ത്സ​ര​ത്തി​ല്‍ ടി​സി സ്‌​പോ​ര്‍ട്സ് ക്ല​ബ് മാ​ല​ദ്വീ​പി​നെ 3-2ന് ​തോ​ല്‍പ്പി​ച്ചു. ആ​ദ്യ പ​കു​തി ഗോ​ള്‍ര​ഹി​ത​മാ​യ​പ്പോ​ള്‍ ര​ണ്ടാം പ​കു​തി​യി​ല്‍ അ​ഞ്ചു ഗോ​ള്‍ വീ​ണു. ബം​ഗ​ളൂ​രു​വി​ന്‍റെ സെം​ബോ​യ് ഹോ​കി​പ് ഇ​ര​ട്ട ഗോ​ള്‍ (52, 78) നേ​ടി. ഒ​രു ഗോ​ള്‍ എ​റി​ക് പാ​ര്‍ത്താ​ലു​വും (69) നേ​ടി.


ര​ണ്ടു ഗോ​ളി​നു മു​ന്നി​ല്‍നി​ന്ന ബം​ഗു​ളൂ​രു​വി​നെ ര​ണ്ടു മി​നി​റ്റി​നി​ടെ നേ​ടി​യ ര​ണ്ടു ഗോ​ളി​ലൂ​ടെ ടി​സി​എ​സ് ഞെ​ട്ടി​ച്ചു. 71-ാം മി​നി​റ്റി​ല്‍ അ​ന​റ്റോ​ളി വ്‌​ളാ​സി​ചെ​വും 73-ാം മി​നി​റ്റി​ല്‍ ഇ​ബ്രാ​ഹിം മ​ഹൂ​ദി​യും ടീ​മി​നെ ബം​ഗ​ളൂ​രു​വി​നൊ​പ്പ​മെ​ത്തി​ച്ചു. ര​ണ്ടാം ഗോ​ള്‍ നേ​ടി​യ ഹോ​കി​പ് സ​ന്ദ​ര്‍ശ​ക​ര്‍ക്കു വി​ജ​യം സ​മ്മാ​നി​ച്ചു. 20ന് ​ബം​ഗ​ളൂ​രു​വി​ലാ​ണ് ര​ണ്ടാം പാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.