വി​ജ​യ് ഹ​സാ​രെ: കേ​ര​ള​ത്തി​നു മൂന്നാംജ​യം
വി​ജ​യ് ഹ​സാ​രെ: കേ​ര​ള​ത്തി​നു മൂന്നാംജ​യം
Thursday, February 15, 2018 11:51 PM IST
ധ​ര്‍മ​ശാ​ല: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ കേ​ര​ള​ത്തി​നു മൂ​ന്നാംജ​യം. ധ​ര്‍മ​ശാ​ല​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഉ​ത്ത​ര്‍പ്ര​ദേ​ശി​നെ കേ​ര​ളം 120 റ​ണ്‍സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. കേ​ര​ളം ഉ​യ​ര്‍ത്തി​യ 262 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന ഉ​ത്ത​ര്‍പ്ര​ദേ​ശ് 141 റ​ണ്‍സി​ന് പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം രോ​ഹ​ന്‍ പ്രേം (66 ​നോ​ട്ടൗ​ട്ട്), അ​രു​ണ്‍ കാ​ര്‍ത്തി​ക് (54) എ​ന്നി​വ​രു​ടെ അ​ര്‍ധ​സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ല്‍ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 261 റ​ണ്‍സ് എ​ടു​ത്തു. ജ​ല​ക് സ​ക്‌​സേ​ന(37), സ​ച്ചി​ന്‍ ബേ​ബി (38) എ​ന്നി​വ​രും കേ​ര​ള​ത്തി​നാ​യി മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. സ​ഞ്ജു സാം​സ​ണു(14) തി​ള​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഉ​ത്ത​ര്‍പ്ര​ദേ​ശി​നാ​യി മോ​നി​ഷ് ഖാ​ന്‍ 43 റ​ണ്‍സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഉ​ത്ത​ര്‍പ്ര​ദേ​ശി​ന് സ്‌​കോ​ര്‍ ആ​റി​ലെ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഒ​രു​ഘ​ട്ട​ത്തി​ല്‍ 33/4 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു യു​പി. പി​ന്നീ​ട് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​തോ​ടെ കേ​ര​ളം കൂ​റ്റ​ന്‍ വി​ജ​യം നേ​ടി. 31 റ​ണ്‍സ് നേ​ടി​യ മു​ഹ​മ്മ​ദ് സൈ​ഫാ​ണ് ഉ​ത്ത​ര്‍പ്ര​ദേ​ശ് ടോ​പ് സ്‌​കോ​റ​ര്‍. 39.2 ഓ​വ​റി​ല്‍ ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ പോ​രാ​ട്ടം അ​വ​സാ​നി​ച്ചു.


സ​ന്ദീ​പ് വാ​ര്യ​ര്‍, അ​ക്ഷ​യ് കെ.​സി. എ​ന്നി​വ​ര്‍ മൂ​ന്നു വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ സ​ച്ചി​ന്‍ ബേ​ബി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ബി​യി​ല്‍ കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് കേ​ര​ള​ത്തി​നു 14 പോ​യി​ന്‍റു​ണ്ട്. ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നു 16 പോ​യി​ന്‍റു​മാ​യി ഡ​ല്‍ഹി​യാ​ണ് ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.