ഒഡിഷ സർക്കാർ ഇന്ത്യൻ ഹോക്കി ടീമിന്‍റെ സ്പോൺസർ
ഒഡിഷ സർക്കാർ ഇന്ത്യൻ ഹോക്കി ടീമിന്‍റെ സ്പോൺസർ
Thursday, February 15, 2018 11:51 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഹോ​ക്കി​ക്ക് പു​തി​യ സ്പോ​ൺ​സ​റെ ല​ഭി​ച്ചി​രി​ക്കു​ന്നു. ഒ​ഡീ​ഷ സ​ർ​ക്കാ​റാണ് ഹോക്കി ടീമിന്‍റെ പുതിയ സ്പോൺസർ. ഒ​ഡീഷ മു​ഖ്യമ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്കാ​ണ് ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​നെ അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് സ്പോ​ൺ​സ​ർ ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ടീം ജഴ്സിയിൽ ഒഡീഷയെന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

ഇ​ന്ത്യ​യു​ടെ പു​രു​ഷ, വ​നി​ത ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​ണ് ന​വീ​ൻ പ​ട്നാ​യി​ക്ക് ഈ ​വി​വ​രം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക്സ് അ​സോ​സിയേഷ​ൻ പ്ര​സി​ഡ​ന്‍റ് ന​രീ​ന്ദ​ർ ബ​ത്ര​യും സെ​ക്ര​ട്ട​റി ജ​ന​റ​ൽ രാജീ​വ് മേ​ത്ത​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പു​രു​ഷ, വ​നി​ത ടീ​മു​ക​ൾ​ക്കു​ള്ള പു​തി​യ ജേ​ഴ്സി​യി​ലെ ലോ​ഗോ​യും ച​ട​ങ്ങി​ൽ പു​റ​ത്തി​റ​ക്കി. “ഒ​ഡീ​ഷ​യി​ൽ ഹോ​ക്കി ഒ​രു കാ​യി​ക ഇ​നം മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​തൊ​രു ജീ​വി​ത രീ​തി കൂ​ടി​യാ​ണ്. ഞ​ങ്ങ​ളു​ടെ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ ഹോക്കി സ്റ്റിക് ഉപ​യോ​ഗി​ച്ച് ന​ട​ക്കാ​ൻ​വ​രെ പ​ഠി​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഹോ​ക്കി​യെ ഞ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന് ഒ​ഡി​ഷ​യു​ടെ സ​മ്മ​ാന​മാ​ണ് ഈ ​തീ​രു​മാ​നം”- മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്ക് പ​റ​ഞ്ഞു.


ദി​ലീ​പ് ടി​ർ​ക്കി, ഇ​ഗ്നാ​ൻ​സ് ടി​ർ​ക്കി, ലാ​സ​റ​സ് ബ​ർ​ല തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രാ​യ ഇ​ന്ത്യ​ൻ ഹോ​ക്കി താ​ര​ങ്ങ​ളെ​ല്ലാം ഒ​ഡീ​ഷ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ബി​രേ​ന്ദ്ര ലാ​ക്ര, അ​മി​ത് രോ​ഹി​ദാ​സ്, ദീ​പ്സ​ൻ ടി​ർ​ക്കി, ന​മി​ത് ടോ​പ്പോ എ​ന്നി​വ​ർ നി​ല​വി​ലെ ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.