കാർമൽ ബാസ്കറ്റ്ബോൾ: അ​സം​പ്ഷന്‍റെ എതിരാളികൾ സെ​ന്‍റ് ജോ​സ​ഫ്
Sunday, February 18, 2018 1:06 AM IST
കൊ​​ച്ചി: ആ​​ലു​​വ കാ​​ർ​​മ​​ൽ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന കാ​​ർ​​മ​​ൽ ഓ​​ൾ ഇ​​ന്ത്യ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​നും ഇ​​രി​​ങ്ങാ​​ല​​ക്കു​​ട സെ​​ന്‍റ് ജോ​​സ​​ഫും ഫൈ​​ന​​ലി​​ലെ​​ത്തി. ശ്രീ​​ക​​ണ്ഠ​​പു​​രം എ​​സ്ഇ​​എ​​സ് കോ​​ള​​ജി​​നെ 73-54ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ഫൈ​​ലി​​ൽ എ​​ത്തി​​യ​​ത്. ഇ​​രി​​ങ്ങാ​​ല​​ക്കു​​ട സെ​​ന്‍റ് ജോ​​സ​​ഫ് 74-34ന് ​​കോ​​ഴി​​ക്കോ​​ട് പ്രൊ​​വി​​ഡ​​ൻ​​സ് കോ​​ള​​ജി​​നേ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.


പു​​രു​​ഷ​​വി​​ഭാ​​ഗം സെ​​മി​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ർ ഇ​​വാ​​നി​​യോ​​സി​​നെ ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി​​യും തൃ​​ശൂ​​ർ ശ്രീ ​​കേ​​ര​​ള വ​​ർ​​മ്മ കോ​​ള​​ജി​​നെ മും​​ബൈ പി​​ഒ​​ഡി​​എ​​ആ​​ർ കോ​​ള​​ജും നേ​​രി​​ടും. പു​​രു​​ഷ​​വി​​ഭാ​​ഗം സെ​​മി ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ രാ​​വി​​ലെ 8.15ന് ​​ആ​​രം​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.