കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ്: ഇ​ന്ത്യ​ക്ക് 225 അ​ത്‌​ല​റ്റു​ക​ളെ അ​യ​യ്ക്കാം
Sunday, February 18, 2018 1:06 AM IST
ന്യൂ​ഡ​ല്‍ഹി: കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ബോ​ക്‌​സിം​ഗി​ലും അ​ത്‌​ല​റ്റി​ക്‌​സി​ലു​മു​ള്ള ക്വോ​ട്ട കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ന്‍ (സി​ജി​എ​ഫ്) ഉ​യ​ര്‍ത്തി. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഗോ​ള്‍ഡ്‌​കോ​സ്റ്റി​ല്‍ ഏ​പ്രി​ല് നാ​ലു മു​ത​ല്‍ 15 വ​രെ​യാ​ണ് ഗെ​യിം​സ്.

ബോ​ക്‌​സിം​ഗി​ലും അ​ത്‌​ല​റ്റി​ക്‌​സി​ലും ക്വോ​ട്ട ഉ​യ​ര്‍ത്തി​യ​പ്പോ​ള്‍ മ​റ്റ് ഇ​ന​ങ്ങ​ളി​ലു​ള്ള ക​ളി​ക്കാരുടെ ക്വോ​ട്ട​യി​ല്‍ കു​റ​വു​ണ്ടാ​യി. പ്ര​ത്യേ​കി​ച്ച് ജിം​നാ​സ്റ്റി​ക്‌​സ്, ഷൂ​ട്ടിം​ഗ്, സൈ​ക്ലിം​ഗ് എ​ന്നി​വ​യി​ല്‍. 15 ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ കാ​യി​ക​താ​ര​ങ്ങ​ള്‍ ഗെ​യിം​സി​ല്‍ മ​ത്സ​രി​ക്കു​ക. 225 കാ​യി​ക​താ​ര​ങ്ങ​ള്‍ക്കു ഗോ​ള്‍ഡ് കോ​സ്റ്റി​ലേ​ക്കു യാ​ത്ര​തി​രി​ക്കാ​നാ​കും. 2014 ഗ്ലാ​സ്‌​ഗോ ഗെ​യിം​സി​ല്‍ 215 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.


ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ (ഐ​ഒ​എ), ബോ​ക്‌​സിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (ബി​എ​ഫ്‌​ഐ) എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ അ​പേ​ക്ഷ​യെ​ത്തു​ട​ര്‍ന്നാ​ണ് സി​ജി​എ​ഫ് ബോ​ക്‌​സിം​ഗി​നു​ള്ള ഇ​ന്ത്യ​യു​ടെ ക്വോ​ട്ട ഉ​യ​ര്‍ത്തി​യ​ത്. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഇ​ന്ത്യ​ക്കു ഏ​ഴെ​ണ്ണം കൂ​ടു​ത​ല്‍ ന​ല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.