ഇരട്ടിമധുരം നുകരാൻ വനിതാ സംഘം
Sunday, February 18, 2018 1:06 AM IST
ജൊ​ഹാ​ന്ന​സ്ബ​ർ​ഗ്: പു​രു​ഷ ടീ​മി​നൊ​പ്പം ഇ​ന്ത്യ​ൻ വ​നി​താ ടീ​മും കൊ​ല്ലു​ന്ന ഫോ​മി​ൽ​ത്ത​ന്നെ. രാ​ജാ​ക്ക​ന്മാ​രുടെ തോ​ൾ ചേ​ർ​ന്നു​ത​ന്നെ​യാ​ണ് രാ​ജ്ഞി​മാ​രു​ടെ പ്ര​ക​ട​ന​വും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ അ​വ​രു​ടെ മ​ണ്ണി​ൽ ഇ​ര​ട്ട പ​ര​ന്പ​ര ജ​യം എ​ന്ന സുവർണ നേ​ട്ടം കു​റി​ക്കാ​നാ​ണ് ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് സം​ഘ​ത്തി​ന്‍റെ കോ​പ്പു​കൂ​ട്ട​ൽ. ഇ​ന്ന് ന​ട​ക്കു​ന്ന മൂ​ന്നാം ട്വ​ന്‍റി-20​യി​ലും ജ​യി​ച്ചാ​ൽ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ സം​ഘം ച​രി​ത്രം കു​റി​ക്കും. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ജ​യി​ച്ച ഇ​ന്ത്യ ഇ​ന്നും ജ​യി​ച്ച് അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്.


ആ​ദ്യ ര​ണ്ട് പോ​രാ​ട്ട​ത്തി​ലും അ​ർ​ധ സെ​ഞ്ചു​റി നേ​ട്ട​ത്തി​ലൂ​ടെ ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ച മി​താ​ലി രാ​ജാ​ണ് ഇ​ന്ത്യ​യു​ടെ തു​റു​പ്പു​ചീ​ട്ട്. സ്മൃ​തി മ​ന്ദാ​ന​യും മി​ക​ച്ച ഫോ​മി​ലാ​ണ്. ഉ​ച്ച​യ്ക്ക് 1.15നാ​ണ് മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.