ഡിവില്യേഴ്‌സിനു വീണ്ടും പരിക്ക്
ഡിവില്യേഴ്‌സിനു വീണ്ടും പരിക്ക്
Monday, February 19, 2018 12:54 AM IST
ജൊ​ഹ​ന്നാ​സ്ബ​ര്‍ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് തി​രി​ച്ച​ടി​യാ​യി എബി ഡി​വി​ല്യേ​ഴ്‌​സി​നു വീ​ണ്ടും പ​രി​ക്ക്. ഇ​ട​തു കാ​ല്‍ മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ്‌​സ്മാ​ന്‍ ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള ട്വ​ന്‍റി -20 പ​ര​മ്പ​ര​യി​ല്‍ നി​ന്നു മാ​റ്റി.

സെ​ഞ്ചു​റി​യ​നി​ല്‍ന​ട​ന്ന അ​ഞ്ചാം ഏ​ക​ദി​ന​ത്തി​നു മു​മ്പാ​ണ്് ഡി​വി​ല്യേ​ഴ്‌​സി​നു പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ല്‍ പ​രി​ക്കി​നി​ടെ​യും ഏ​ക​ദി​ന​ത്തി​ലെ അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഡി​വി​ല്യേ​ഴ്‌​സ് ക​ളി​ച്ചു. അ​ടു​ത്ത മാ​സം ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു മു​മ്പ് പ​രി​ക്ക് പൂ​ര്‍ണ​മാ​യി ഭേ​ദ​മാ​കാ​നാ​ണ് താ​ര​ത്തി​നു ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ല്‍നി​ന്നു വി​ടു​ത​ല്‍ ന​ല്‍കി​യി​രി​ക്കു​ന്ന​ത്. പ​രി​ക്കു കൂ​ടു​ത​ല്‍ മാ​ര​ക​മാ​കാ​തി​രി​ക്കു​ന്ന​തി​നാ​ണ് വി​ശ്ര​മം ന​ല്‍കി​യി​രി​ക്കു​ന്ന​തെ​ന്ന് ടീം ​മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് മൂ​സാ​ജി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.