ഗോ​വ, ഡ​ൽ​ഹി സ​മാ​സ​മം
Thursday, February 22, 2018 1:21 AM IST
മ​​ഡ്ഗാ​​വ്: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ എ​​ഫ്സി ഗോ​​വ - ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സ് മ​​ത്സ​​രം 1-1 സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. ഗോ​​ൾ​​ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം 53-ാം മി​​നി​​റ്റി​​ൽ ഹ്യൂ​​ഗോ ബ്യൂ​​മോ​​സി​​ലൂ​​ടെ ഗോ​​വ മു​​ന്നി​​ൽ ക​​ട​​ന്നു. എ​​ഡു ബെ​​ഡി​​യ​​യു​​ടെ പാ​​സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു ഹ്യൂ​​ഗോ​​യു​​ടെ ഗോ​​ൾ. 81-ാം മി​​നി​​റ്റ് വ​​രെ​​യേ ഗോ​​വ​​യു​​ടെ മു​​ൻ​​തൂ​​ക്ക​​ത്തി​​ന് ആ​​യു​​സ് ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. ല​​ല്ലി​​യ​​ൻ​​സു​​വാ​​ല ച​​ങ്തെ​​യു​​ടെ പാ​​സി​​ൽ​​നി​​ന്ന് കാ​​ലു ഉ​​ച്ചെ ഡ​​ൽ​​ഹി​​യെ ഒ​​പ്പ​​മെ​​ത്തി​​ച്ചു.


15 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 21 പോ​​യി​​ന്‍റു​​മാ​​യി ആ​​റാം സ്ഥാ​​ന​​ത്താ​​ണ് എ​​ഫ്സി ഗോ​​വ. കേരള ബ്ലാസ്റ്റേഴ്സ് ആ ണ് അഞ്ചാമത്. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 12 പോ​​യി​​ന്‍റു​​മാ​​യി ഡ​​ൽ​​ഹി ഒ​​ന്പ​​താം സ്ഥാ​​ന​​ത്താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.