ഹ​​ർ​​മ​​ൻ​​പ്രീ​​ത് ഇനി ഡിഎസ്പി
ഹ​​ർ​​മ​​ൻ​​പ്രീ​​ത് ഇനി ഡിഎസ്പി
Friday, February 23, 2018 1:03 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ക്ര​​മ​​ണ ബാ​​റ്റിം​​ഗ് താ​​രം ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റി​​നെ പ​​ഞ്ചാ​​ബ് പോ​​ലീ​​സ് സ്വ​​ന്ത​​മാ​​ക്കി. ഡിഎസ്പി ആയി അ​​ടു​​ത്ത മാ​​സം കൗ​​ർ പോലീസിൽ ചേ​​രും. ഇ​​ന്ത്യ​​ൻ റെ​​യി​​ൽ​​വേ​​സി​​ലാ​​യി​​രു​​ന്നു കൗ​​ർ. നി​​ല​​വി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​നൊ​​പ്പ​​മാ​​ണ് താ​​രം. ഇ​​ന്ത്യ - ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ട്വ​​ന്‍റി-20 നാ​​യി​​ക​​യാ​​ണ് ഹ​​ർ​​മ​​ൻ​​പ്രീ​​ത്.


ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ന്ന ലോ​​ക​​ക​​പ്പിൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ 171 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന് സൂ​​പ്പ​​ർ താ​​ര​​മാ​​യി​​രു​​ന്നു. പ​​ഞ്ചാ​​ബ് പോ​​ലീ​​സി​​ൽ ചേ​​രു​​ന്ന വി​​വ​​രം ട്വി​​റ്റ​​റി​​ലൂ​​ടെ ഹ​​ർ​​മ​​ൻ​​പ്രീ​​താ​​ണ് പു​​റ​​ത്തു​​വി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.