ഗോവ പൂനയെ തകര്‍ത്തു
Monday, February 26, 2018 12:54 AM IST
പൂന: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ എഫ്സി ഗോവയുടെ വിജയത്തോടെ ശക്തമായി തിരിച്ചുവന്നു.
പൂനയിലെ ശിവഛത്രപതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പുന സിറ്റി എഫ്സിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക്് ഗോവ തകര്‍ത്തു. ഇതില്‍ രണ്ട് ഗോളുകള്‍ പെനാല്‍റ്റിയുടെ രൂപത്തിലായിരുന്നു. ലാന്‍സറോട്ടെ (28 പെനാല്‍റ്റി), ബൂമോസ് (48), കോറോ (58, 65 പെനാല്‍റ്റി) എന്നിവരാണ് ഗോവയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.