ജംഷഡ്പുരിനു തോൽവി
Monday, February 26, 2018 12:54 AM IST
ഭു​വ​നേ​ശ്വ​ര്‍: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​രാ​ധ​ക​രു​ടെ പ്രാ​ര്‍ത്ഥ​ന ഫ​ലി​ച്ചു. ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഹീ​റോ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് ബം​ഗ​ളൂ​രു എ​ഫ്സി തോ​ല്‍പ്പി​ച്ചു. മി​ക്കു(23), സു​നി​ല്‍ ഛേത്രി(34) ​എ​ന്നി​വ​രാ​ണ് ബം​ഗ​ളൂ​രു​വി​ന് വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്.

ഇ​തോ​ടെ 17 ക​ളി​ക​ളി​ല്‍ നി​ന്നും 26 പോ​യി​ന്‍റു​മാ​യി ജം​ഷ​ഡ്പു​ര്‍ എ​ഫ്സി നാ​ലാം സ്ഥാ​ന​ത്ത് ത​ന്നെ തു​ട​രു​ക​യാ​ണ്. 25 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് തൊ​ട്ടു താ​ഴെ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് പേ​ര്‍ക്കും ബാ​ക്കി​യു​ള്ള​ത് ഓ​രോ ക​ളി​ക​ള്‍ വീ​തം. ക​രു​ത്ത​രാ​യ ബം​ഗ​ളൂ​രു​വി​നെ തോ​ല്‍പ്പി​ച്ചാ​ലേ ബ്ലാ​സ്റ്റേ​ഴ്‌​സി​നു സെ​മി​ പ്രതീക്ഷകൾ നിലനിർത്താനാകൂ.


ഐഎസ്എൽ പോയിന്‌റ് നില

ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്‍റ്

ബംഗളൂരു 17 12 1 4 37
പൂന 17 9 2 6 29
ചെന്നൈയിൻ 17 8 5 4 29
ജംഷഡ്പുർ 17 7 5 5 26
കേരള ബ്ലാസ്റ്റേഴ്സ് 17 6 7 4 25
ഗോവ 16 7 3 6 24
മുംബൈ 16 7 2 7 23
ഡൽഹി 16 4 3 9 15
എടികെ 16 3 4 9 13
നോർത്ത് ഈസ്റ്റ് 17 3 2 12 11
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.