വിൻ​​ഡീ​​സ് ക​റാ​ച്ചി​യി​ൽ ക​ളി​ക്കും
Tuesday, March 13, 2018 1:33 AM IST
ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കു അ​​ന്താ​​രാ​​ഷ്‌​ട്ര ​ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ പ​​തു​​ക്കെ​​യെ​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ പ​​ര്യ​​ട​​ന​​ത്തോ​​ടെ പാ​​ക്കി​​സ്ഥാ​​ൻ വീ​​ണ്ടും അ​​ന്താ​​രാ​​ഷ്‌​ട്ര ​ക്രി​​ക്ക​​റ്റി​​ന് മ​​ത്സ​​ര​​ത്തി​​ന് വേ​​ദി​​യാ​​കും. ഏ​​പ്രി​​ൽ ആ​​ദ്യ വാ​രം മൂ​​ന്നു മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്കാ​​യാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പാ​​ക്കി​​സ്ഥാ​​നി​​ലെ​​ത്തു​​ന്ന​​ത്.

2009ൽ ​​ലാ​​ഹോ​​റി​​ൽ​​വ​​ച്ച് ശ്രീ​​ല​​ങ്ക​​ൻ ക്രി​​ക്ക​​റ്റ് ടീം ​​സ​​ഞ്ച​​രി​​ച്ച ബ​​സി​​നുനേരെ ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​ശേ​​ഷം പാ​​ക്കി​​സ്ഥാ​​നി​​ൽ അ​​ന്താ​​രാ​​ഷ്‌​ട്ര ​മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ടീ​​മു​​ക​​ൾ എ​​ത്തു​​ന്ന​​ത് കു​​റ​​വാ​​യി​​രു​​ന്നു. ഇ​​തി​​നു​​ശേ​​ഷം ലാ​​ഹോ​​റി​​ലെ ഗ​​ദ്ദാ​​ഫി സ്റ്റേ​​ഡി​​യ​​ത്തി​​ൽ സിം​​ബാ​​ബ്‌​വെ, ലോ​​ക ഇ​​ല​​വ​​ൻ, ശ്രീ​​ല​​ങ്ക ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്നി​​രു​​ന്നു. യു​​എ​​ഇ​​യി​​ലാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ന്‍റെ ഹോം ​​മ​​ത്സ​​ര​​ങ്ങ​​ൾ കൂ​​ടു​​ത​​ലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.