ലോ​​ക​​ക​​പ്പി​​ൽ വി​​എ​​ആ​​ർ ഉ​​ണ്ടാ​​കു​​മോ!
ലോ​​ക​​ക​​പ്പി​​ൽ വി​​എ​​ആ​​ർ ഉ​​ണ്ടാ​​കു​​മോ!
Tuesday, March 13, 2018 1:36 AM IST
റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ൽ വീ​​ഡി​​യോ അ​​സി​​സ്റ്റ​​ന്‍റ് റ​​ഫ​​റി (വി​​എ​​ആ​​ർ) സി​​സ്റ്റം ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​താ​​ണ് ഫു​​ട്ബോ​​ൾ ലോ​​ക​​ത്തെ ഇ​​പ്പോ​​ഴ​​ത്തെ ച​​ർ​​ച്ച​​യും ആ​​ശ​​ങ്ക​​യും. വി​​എ​​ആ​​ർ ലോ​​ക​​ക​​പ്പി​​ൽ ഉ​​ണ്ടെ​​ങ്കി​​ൽ ക​​ളി​​യു​​ടെ സൗ​​ന്ദ​​ര്യ​​വും ഒ​​ഴു​​ക്കും ന​​ഷ്ട​​പ്പെ​​ടു​​മെ​​ന്നും ഇ​​ല്ലെ​​ന്നു​​മു​​ള്ള വാ​​ദ​​പ്ര​​തി​​വാ​​ദ​​ങ്ങ​​ൾ ഉ​​ണ്ട്. വി​​എ​​ആ​​ർ അ​​നു​​വ​​ദി​​ച്ചാ​​ൽ ക​​ളി​​യി​​ൽ ഓ​​ഫ് സൈ​​ഡ്, ഗോ​​ൾ, ഫൗ​​ൾ തു​​ട​​ങ്ങി​​യ​​വ​​യ്ക്കെ​​ല്ലാം റ​​ഫ​​റി​​ക്ക് വീ​​ഡി​​യോ റീ​​പ്ലേ​​യു​​ടെ സ​​ഹാ​​യം​​തേ​​ടി തീ​​രു​​മാ​​ന​​മെ​​ടു​​ക്കാം. ക്രി​​ക്ക​​റ്റി​​ൽ തേ​​ർ​​ഡ് അ​​ന്പ​​യ​​റു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ അ​​ന്പ​​യ​​ർ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന​​തി​​നു സ​​മാ​​ന​​മെ​​ന്നു ചു​​രു​​ക്കം.

ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ഗി​​യാ​​നി ഇ​​ൻ​​ഫാ​​ന്‍റി​​നോ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ വി​​എ​​ആ​​റി​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്നു​​ണ്ട്. ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ബോ​​ർ​​ഡി​​ന്‍റെ സൂ​​റി​​ച്ചി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ വി​​എ​​ആ​​ർ ലോ​​ക​​ക​​പ്പി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്ന് തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പി​​ൽ ഗോ​​ൾ ലൈ​​ൻ ടെ​​ക്നോ​​ള​​ജി ഉ​​പ​​യോ​​ഗി​​ച്ച​​തു​​പോ​​ലെ ഇ​​ത്ത​​വ​​ണ വി​​എ​​ആ​​ർ ന​​ട​​പ്പാ​​ക്കാ​​മെ​​ന്നാ​​ണ് ഇ​​ൻ​​ഫാ​​ന്‍റി​​നോ​​യു​​ടെ നി​​ല​​പാ​​ട്.


വി​​എ​​ആ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് വെ​​ള്ളി​​യാ​​ഴ്ച കൊ​​ളം​​ബി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ബൊ​​ഗോ​​ട്ട​​യി​​ൽ ന​​ട​​ക്കു​​ന്ന ഫി​​ഫ കൗ​​ണ്‍​സി​​ലി​​ൽ മാ​​ത്ര​മേ അ​​ന്തി​​മ തീ​​രു​​മാ​​നം ഉ​​ണ്ടാ​​കൂ.
എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ വി​​എ​​ആ​​ർ ഇ​​പ്പോ​​ൾ പ​​രീ​​ക്ഷ​​ണാ​​ർ​​ഥം ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ര​​ണ്ട് ത​​വ​​ണ വി​​എ​​ആ​​ർ റീ​​പ്ലേ വി​​വാ​​ദ​​മു​​ണ്ടാ​​യി. എ​​ഫ്എ​​യി​​ൽ വീ​​ഡി​​യോ അ​​സി​​സ്റ്റ​​ന്‍റ് റ​​ഫ​​റി​​യു​​ടെ (വി​​എ​​ആ​​ർ) റീ​​പ്ലേ​​യി​​ൽ കു​​ഴ​​ങ്ങി ടോ​​ട്ട​​നം ഹോ​​ട്സ്പ​​റി​​ന്‍റെ ഒ​​രു പെ​​നാ​​ൽ​​റ്റി ഗോ​​ള​​ട​​ക്കം ര​​ണ്ട് ഗോ​​ളു​​ക​​ൾ റ​​ഫ​​റി നി​​ഷേ​​ധി​​ച്ചു. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഹ്വാ​​ൻ മാ​​ട്ട​​യു​​ടെ ഗോ​​ളും റീ​​പ്ലേ ക​​ണ്ട​​ശേ​​ഷം ഓ​​ഫ് സൈ​​ഡ് വി​​ളി​​ച്ച് റ​​ഫ​​റി നി​​ഷേ​​ധി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.