ലോ​ക​ക​പ്പ് ബ​ഹി​ഷ്ക​ര​ണം; ഭൂ​രി​പ​ക്ഷ​ത്തി​നും വി​യോ​ജി​പ്പ്
ലോ​ക​ക​പ്പ് ബ​ഹി​ഷ്ക​ര​ണം;  ഭൂ​രി​പ​ക്ഷ​ത്തി​നും വി​യോ​ജി​പ്പ്
Wednesday, March 14, 2018 1:12 AM IST
മോ​​സ്കോ: സി​​റി​​യ​​യി​​ൽ റ​​ഷ്യ ന​​ട​​ത്തു​​ന്ന വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, ഈ ​​വ​​ർ​​ഷം റ​​ഷ്യ​​യി​​ൽ ന​​ട​​ക്കു​​ന്ന ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പ് ബ​​ഹി​​ഷ്ക​​രി​​ക്കാ​​നു​​ള്ള നി​​ർ​​ദേ​​ശ​​ത്തോ​​ട് ഭൂ​​രി​​പ​​ക്ഷം പേ​​രും യോ​​ജി​​ക്കു​​ന്നി​​ല്ലെ​​ന്ന് സ​​ർ​​വേ റി​​പ്പോ​​ർ​​ട്ട്.

ബ്രി​​ട്ടീ​​ഷ് വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി ബോ​​റി​​സ് ജോ​​ണ്‍​സ​​ണ്‍ അ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ​​ർ ബ​​ഹി​​ഷ്ക​​ര​​ണ ആ​​ഹ്വാ​​നം ന​​ട​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, സ​​ർ​​വേ​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രി​​ൽ 52 ശ​​ത​​മാ​​നം പേ​​ർ ഇ​​തി​​നോ​​ടു വി​​യോ​​ജി​​ച്ചു. ജ​​ർ​​മ​​ൻ​​കാ​​രി​​ൽ 21 ശ​​ത​​മാ​​നം പേ​​ർ മാ​​ത്ര​​മാ​​ണ് ബ​​ഹി​​ഷ്ക​​ര​​ണ നി​​ർ​​ദേ​​ശ​​ത്തോ​​ടു യോ​​ജി​​ച്ച​​ത്.


ഒ​​ളി​​ന്പി​​ക്സും ലോ​​ക​​ക​​പ്പും പോ​​ലു​​ള്ള കാ​​യി​​ക പ​​രി​​പാ​​ടി​​ക​​ൾ യ​​ഥാ​​ർ​​ഥ ജ​​നാ​​ധി​​പ​​ത്യ രാ​​ജ്യ​​ങ്ങ​​ളി​​ൽ മാ​​ത്ര​​മേ ന​​ട​​ത്താ​​വൂ എ​​ന്ന അ​​ഭി​​പ്രാ​​യ​​മാ​​ണ് 71 ശ​​ത​​മാ​​നം ജ​​ർ​​മ​​ൻ​​കാ​​രും പ്ര​​ക​​ടി​​പ്പി​​ച്ച​​ത്. ജൂ​​ണ്‍ 14 മു​​ത​​ൽ ജൂ​​ലൈ 15 വ​​രെ​യാ​ണ് റ​​ഷ്യ​ൻ ലോ​ക​ക​പ്പ്.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.