സ​ന്തോ​ഷ് ട്രോ​ഫി: കേ​ര​ളം പുറപ്പെട്ടു
Thursday, March 15, 2018 1:58 AM IST
കൊ​​​ച്ചി: കോ​​​ൽ​​​ക്കൊ​​​ത്ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫൈ​​​ന​​​ൽ റൗ​​​ണ്ട് മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി കേ​​​ര​​​ള ടീം ​​​യാ​​​ത്ര തി​​​രി​​​ച്ചു. ഇ​​ന്ന​​ലെ രാ​​​ത്രി പ​​​ത്തി​​ന് എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നാ​​​ണ് കോ​​​ച്ച് സ​​​തീ​​​വ​​​ൻ ബാ​​​ല​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ടീം ​​​പു​​​റ​​​പ്പെ​​​ട്ട​​​ത്.

19ന് ​​​ച​​​ണ്ഡീ​​​ഗ​​​ഡി​​​നെ​​​തി​​​രെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​രം. ച​​​ണ്ഡി​​​ഗ​​​ഡി​​​നു​ പു​​​റ​​​മേ നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ ബം​​​ഗാ​​​ൾ, മ​​​ഹാ​​​രാ​​​ഷ്‌ട്ര, മ​​​ണി​​​പ്പൂ​​​ർ ടീ​​​മു​​​ക​​​ളാ​​​ണ് ഗ്രൂ​​​പ്പ് എ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​ന്‍റെ എ​​​തി​​​രാ​​​ളി​​​ക​​​ൾ. യോ​​​ഗ്യ​​​താ മ​​​ത്സ​​​രം ക​​​ളി​​​ച്ച ടീ​​​മി​​​നെത്ത​​​ന്നെ​​​യാ​​​ണ് നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​ത്. 20 അം​​​ഗ കേ​​​ര​​​ള ടീ​​​മി​​​നെ രാ​​​ഹു​​​ൽ വി. ​​​രാ​​​ജാ​​​ണ് ന​​​യി​​​ക്കു​​​ന്ന​​​ത്. എ​​​സ്. ശീ​​​ശ​​​നാ​​​ണ് വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ. 13 പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളും അ​​​ഞ്ച് അ​​​ണ്ട​​​ർ 21 താ​​​ര​​​ങ്ങ​​​ളും ടീ​​​മി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.