സൂ​​പ്പ​​റായി ഗോകുലം കേരള, ച​​ർ​​ച്ചി​​ൽ ബ്രദേഴ്സ്
Friday, March 16, 2018 1:03 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഹീ​​റോ ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഗോകുലം കേരള എഫ്സിക്കും ച​​ർ​​ച്ചി​​ൽ ​​ബ്ര​​ദേ​​ഴ്സി​​നും ജ​​യം. ഐ​​എ​​സ്എ​​ൽ ടീ​​മാ​​യ നോർത്ത് ഈസ്റ്റിനെ 2-0ന് ഗോകുലം കീഴടക്കി. ഹെൻറി കെസെക്കയുടെ ഇരട്ട ഗോളാണ് ഗോകുലത്തിന് സൂപ്പർ ലീഗ് പ്രീക്വാർട്ടറിൽ ഇടംനല്കിയത്. 43, 74 മിനിറ്റുകളിലായിരുന്നു കെസെക്കയുടെ ഗോൾ.

ഡ​​ൽ​​ഹി​​ഡൈ​​നാ​​മോ​​സി​​നെ​​യാ​​ണ് ച​​ർ​​ച്ചി​​ൽ​​ബ്ര​​ദേ​​ഴ്സ് കീ​​ഴ​​ട​​ക്കി​​യ​​ത്. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് 1-1 സ​​മ​​നി​​ല​​യാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ധി​​ക​​സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ വി​​ല്ലി​​സ് പ്ലാ​​സ​​യാ​​ണ് 106-ാം മിനിറ്റിൽ ഗോ​​ൾ​​ഡ​​ൻ ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷം പ്ലാ​​സ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ലൂ​​ടെ​​യാ​​ണ് ഗോ​​വ​​ൻ ടീം ​​ജ​​യം കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​റാം മി​​നി​​റ്റി​​ൽ കാ​​ലു ഉ​​ച്ചെ​​യു​​ടെ ഗോ​​ളി​​ൽ ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സ് മു​​ന്നി​​ൽ ക​​ട​​ന്നു. 34-ാം മി​​നി​​റ്റി​​ൽ പ്ലാ​​സ ച​​ർ​​ച്ചി​​ലി​​നെ സ​​മ​​നി​​ല​​യി​​ൽ എ​​ത്തി​​ച്ചു.


യോ​​ഗ്യ​​ത ജ​​യി​​ച്ച​​തോ​​ടെ ച​​ർ​​ച്ചി​​ലും ഗോകുലം കേരളയും സൂ​​പ്പ​​ർ ക​​പ്പ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ഐഎസ്എൽ ഫൈനലിസ്റ്റുകളായ ബംഗളൂരു എഫ്സിയാണ് ഗോകുല ത്തിന്‍റെ എതിരാളി. ഏപ്രിൽ ഒന്നിനാണ് മത്സരം. മോ​​ഹ​​ൻ ബ​​ഗാ​​നാ​​ണ് ച​​ർ​​ച്ചി​​ലി​​ന്‍റെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.