ഓസീസ് ടീമിനെ കുറ്റപ്പെടുത്തി മാർക് ടെയ്‌ലറും
Friday, March 16, 2018 1:03 AM IST
ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ക​ള​ത്തി​ലെ പെ​രു​മാ​റ്റ​ത്തെ കു​റ്റ​പ്പെ​ടു​ത്തി മു​ൻ നാ​യ​ക​നും ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ ബോ​ർ​ഡ് ഡ​യ​റ​ക്ട​റു​മാ​യ മാ​ർ​ക് ടെ​യ്‌​ല​ർ. ക​ള​ത്തി​ൽ അ​മി​ത​മാ​യ ആ​ഘോ​ഷം നി​ർ​ത്ത​ണ​മെ​ന്ന് ടെ​യ്‌​ല​ർ പ​റ​ഞ്ഞു. ഓ​സ്ട്രേ​ലി​യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​ന്പ​ര​യി​ൽ തുടർച്ചയായ വി​വാ​ദ​ങ്ങ​ൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ടെയ്‌ലറിന്‍റെ അഭിപ്രായം.

ഒ​രു ബാ​റ്റ്സ്മാ​ൻ പു​റ​ത്താ​കു​ന്പോ​ൾ മു​ഖ​ത്തേ​ക്ക് അ​ടു​ത്തു​വ​ന്നു​ള്ള ബൗ​ള​റു​ടെ ആ​ഹ്ലാ​ദം അ​സ​ഹ​നീ​യ​​മാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബൗ​ള​ർ​മാ​രെപോ​ലെത​ന്നെ ഓ​സ്ട്രേ​ലി​യ​ൻ ബൗ​ള​ർ​മാ​രും കു​റ്റ​ക്കാ​രാ​ണ്- ടെ​യ്‌​ല​ർ പ​റ​ഞ്ഞു. ഓ​സ്ട്രേ​ലി​യ​ൻ മു​ൻ നാ​യ​ക​ൻ ഇ​യാ​ൻ ചാ​പ്പ​ലും ടീ​മി​ന്‍റെ പെ​രു​മാ​റ്റ​ത്തി​നെ​തി​രേ രം​ഗ​ത്തു​വ​ന്നി​രു​ന്നു. വാ​ർ​ണ​റു​ടെ പെ​രു​മാ​റ്റ​ത്തെ ചാ​പ്പ​ൽ കു​റ്റ​പ്പെ​ടു​ത്തി. വാ​ർ​ണ​റു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​ൽ നാ​യ​ക​ൻ സ്മി​ത്തും പ​രി​ശീ​ല​ക​ൻ ഡാ​ര​ൻ ലേ​മ​നും ഒ​രേ പോ​ലെ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ചാ​പ്പ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.