എഫ്സി കേരള ഇന്നു കളത്തിൽ
Saturday, March 17, 2018 1:26 AM IST
തൃ​​​ശൂ​​​ർ: ഐ ​​​ലീ​​​ഗ് ഫു​​​ട്ബോ​​​ൾ ചാന്പ്യൻഷിപ്പ് ഇ​​​ന്ന് തൃ​​​ശൂ​​​രി​​​ൽ ആ​​​രം​​​ഭി​​​ക്കും. മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​ഞ്ചെ​​​ണ്ണം തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണു ന​​​ട​​​ക്കു​​​ക. ഇ​​​ന്നു വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ഫ്സി ​​​കേ​​​ര​​​ള, ഫ​​​ത്തേ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നെ​ നേ​​​രി​​​ടും.

തുടർന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഭോ​​​പ്പാ​​​ൽ ടീ​​​മാ​​​യ മ​​​ധ്യ​​​ഭാ​​​ര​​​ത് എ​​​ഫ്സി, കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ്, ഓ​​​സോ​​​ണ്‍ ബം​​​ഗ​​​ളു​​​രു, എ​​​ഫ്സി ഗോ​​​വ എ​​​ന്നീ ടീ​​​മു​​​ക​​​ളു​​​മാ​​​യാ​​​ണ് എ​​​ഫ്സി കേ​​​ര​​​ള​​​യു​​​ടെ മ​​​ത്സ​​​ര​​​ങ്ങ​​​ൾ. ഏ​​​പ്രി​​​ൽ 12നാ​​​ണു കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സു​​മാ​​​യു​​​ള്ള മ​​​ത്സ​​​രം. ടി.​​​ജി.​ പു​​​രു​​​ഷോ​​​ത്ത​​​മ​​​നാ​​​ണു ചീ​​​ഫ് കോ​​​ച്ച്. നാ​​​രാ​​​യ​​​ണ മേ​​​നോ​​​ൻ ടെ​​​ക്നി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും ന​​​വാ​​​സ് മാ​​​നേ​​​ജ​​​രാ​​​യും ടീ​​​മി​​​നൊ​​​പ്പ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.