സിന്ധുവും പ്ര​​ണോ​​യ്‌യും പു​​റ​​ത്ത്
സിന്ധുവും പ്ര​​ണോ​​യ്‌യും പു​​റ​​ത്ത്
Sunday, March 18, 2018 1:15 AM IST
ബി​​ർ​​മിം​​ഗ്ഹാം: ഓ​​ൾ ഇം​​ഗ്ല​ണ്ട് ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യു​​ടെ പി.വി.സിന്ധു സെ​മി ഫൈ​നലിൽ പുറത്ത്. ജപ്പാന്‍റെ അകാ നെ യാ​മാഗുച്ചിയോട് ഒന്നിനെതി​രേ ര​ണ്ടു ഗെ​യിമുകൾക്കാണു സിന്ധു തോ ൽവി വഴങ്ങിയത്.

ആദ്യ ഗെ​യിം സ്വന്ത മാ​ക്കിയശേ​ഷമായിരുന്നു സി​ന്ധുവി ന്‍റെ തോൽവി. മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്‌യും പു​​റ​​ത്തായി. 42-ാം സീ​​ഡാ​​യ ചൈ​​ന​​യു​​ടെ യു​​സി​​യാ​​ങ് ഹു​​വാ​​ങ് ആ​​ണ് 16-ാം സീ​​ഡാ​​യ പ്ര​​ണോ​​യി​​യെ അ​​ട്ടി​​മ​​റി​​ച്ച് സെ​​മി​​യി​​ൽ ക​​ട​​ന്ന​​ത്. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ലെ ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു പ്ര​​ണോ​​യ്.

ആ​​ദ്യ സെ​​റ്റ് 22-20ന് ​​ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ മ​​ല​​യാ​​ളി താ​​രം സ്വ​​ന്ത​​മാ​​ക്കി. എ​​ന്നാ​​ൽ, ര​​ണ്ടാം സെ​​റ്റ് 21-16ന് ​​എ​​തി​​രാ​​ളി​​ക്കു​​മു​​ന്നി​​ൽ അ​​ടി​​യ​​റ​​വ​​യ്ക്കേ​​ണ്ടി​​വ​​ന്നു. നി​​ർ​​ണാ​​യ​​ക​​മാ​​യ മൂ​​ന്നാം സെ​​റ്റ് ടൈ​​ബ്രേ​​ക്ക​​റി​​ലേ​​ക്ക് നീ​​ണ്ടെ​​ങ്കി​​ലും 23-21ന് ​​ചൈ​​നീ​​സ് താ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ പ്ര​​ണോ​​യ്ക്കു പു​​റ​​ത്തേ​​ക്കു​​ള്ള വ​​ഴി തു​​റ​​ന്നു.


പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​ങ്ങ​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ ചൈ​​ന​​യു​​ടെ ലി​​ൻ ഡാ​​ൻ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. മ​​ലേ​​ഷ്യ​​യു​​ടെ മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യി​​രു​​ന്ന ലീ ​​ചോ​​ങ് വി​​യെ​​യാ​​ണ് ലി​​ൻ ഡാ​​ൻ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്ക് ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 21-16, 21-17.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.