മാറ്റ​​മി​​ല്ല, ഫു​​ട്ബോ​​ൾ മെയ്ഡ് ഇ​​ൻ പാ​​ക്കി​​സ്ഥാ​​ൻ...
മാറ്റ​​മി​​ല്ല, ഫു​​ട്ബോ​​ൾ മെയ്ഡ് ഇ​​ൻ പാ​​ക്കി​​സ്ഥാ​​ൻ...
Monday, March 19, 2018 12:59 AM IST
സി​​യാ​​ൽ​​കോ​​ട്: ഇ​​ത്ത​​വ​​ണ​​യും പ​​ന്തു​​ണ്ടാ​​ക്ക​​ലി​​ൽ മാ​​റ്റ​​മി​​ല്ല, അ​​ത് പാ​​ക്കി​​സ്ഥാ​​നി​​ൽ​​നി​​ന്നു​​ത​​ന്നെ വ​​രും. റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ള്ള പ​​ന്ത് നി​​ർ​​മി​​ക്കു​​ക പാ​​ക്കി​​സ്ഥാ​​നി​​ൽ. റ​​ഷ്യ​​ൻ അം​​ബാ​​സ​​ഡ​​ർ അ​​ല​​ക്സി ഡെ​​ഡോ​​വ് ക​​ഴി​​ഞ്ഞ ദി​​വ​​സം ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചു. 2014 ബ്ര​​സീ​​ൽ ലോ​​ക​​ക​​പ്പി​​നും പാ​​ക്കി​​സ്ഥാ​​നി​​ൽ നി​​ർ​​മി​​ച്ച പ​​ന്താ​​യി​​രു​​ന്നു ഉ​​പ​​യോ​​ഗി​​ച്ച​​ത്. 2014 ലോ​​ക​​ക​​പ്പി​​ൽ ഗോ​​ൾ ലൈ​​ൻ ടെ​​ക്നോ​​ള​​ജി ഉ​​പ​​യോ​​ഗി​​ച്ച​​തി​​നാ​​ൽ ചി​​പ്പ് ഘ​​ടി​​പ്പി​​ച്ച പ​​ന്ത് ആ​​യി​​രു​​ന്നു സി​​യാ​​ൽ​​കോ​​ട്ടു​​കാ​​ർ നി​​ർ​​മി​​ച്ച് ന​​ല്കി​​യ​​തെ​​ന്ന​​തും ച​​രി​​ത്രം.

ലോ​​ക ഫു​​ട്ബോ​​ളി​​ൽ 198-ാം റാ​​ങ്കി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ. എ​​ന്നാ​​ൽ, പാ​​ക് ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​ർ​​ക്ക് അ​​ഹ​​ങ്ക​​രി​​ക്കാം, ത​​ങ്ങ​​ളു​​ടെ നാ​​ട്ടി​​ൽ​​ നി​​ർ​​മി​​ച്ച പ​​ന്താ​​ണ് ലോ​​ക​​ക​​പ്പ് വേ​​ദി​​ക​​ളെ കീ​​ഴ​​ട​​ക്കാ​​ൻ പോ​​കു​​ന്ന​​തെ​​ന്ന​​തി​​ൽ. ഇ​​പ്പോ​​ൾ ഓ​​വ​​ർ ടൈം ​​ജോ​​ലി​​യി​​ലാ​​ണ് സി​​യാ​​ൽ​​കോ​​ട്ടി​​ലെ പ്രാ​​ദേ​​ശി​​ക സ്പോ​​ർ​​ട്സ് ക​​ന്പ​​നി.


ഗ്ലോ​ബ​​ൽ സ്പോ​​ർ​​ട്സ് ബ്രാ​​ൻ​​ഡാ​​യ അ​​ഡി​​ഡാ​​സി​​നാ​​യി ലോ​​ക​​ക​​പ്പ് പ​​ന്തു​​ക​​ൾ കൃ​​ത്യസ​​മ​​യ​​ത്ത് എ​​ത്തി​​ക്കാ​​നാ​​ണി​​ത്. മി​​ക​​ച്ച പ​​ന്തു നി​​ർ​​മാ​​ണ​​ത്തി​​ൽ കാ​​ല​​ങ്ങ​​ളാ​​യി ത​​ങ്ങ​​ളി​​ലു​​ള്ള വി​​ശ്വാ​​സം സി​​യാ​​ൽ​​കോ​​ട്ട് കാ​​ത്തു സൂ​​ക്ഷി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ അ​​തി​​ർ​​ത്തി ന​​ഗ​​ര​​മാ​​യ സി​​യാ​​ൽ​​കോ​​ട്ടി​​ലെ ഫോ​​ർ​​വേ​​ഡ് സ്പോ​​ർ​​ട്സി​​നാ​​ണ് പ​​ന്ത് നി​​ർ​​മാ​​ണ​​ത്തി​​ന്‍റെ ചു​​മ​​ത​​ല. ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ, ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍, ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് എ​​ന്നി​​വ​​യ്ക്കാ​​യി പ​​ന്ത് നി​​ർ​​മി​​ക്കു​​ന്ന​​തും ഫോ​​ർ​​വേ​​ഡ് സ്പോ​​ർ​​ട്സ് ആ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.