അ​ധി​കസ​മ​യ​ത്തു ചെ​ൽ​സി
Tuesday, March 20, 2018 12:36 AM IST
ല​​ണ്ട​​ൻ: എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ അ​​ധി​​ക​​സ​​മ​​യ​​ത്ത് പെ​​ഡ്രോ നേ​​ടി​​യ ഹെ​​ഡ​​ർ ഗോ​​ളി​​ലൂ​​ടെ ചെ​​ൽ​​സി സെ​​മി​​യി​​ൽ. ലെ​​സ്റ്റ​​ർ സി​​റ്റി​​യെ​​യാ​​ണ് ചെ​​ൽ​​സി 2-1നു ​​ക്വാ​​ർ​​ട്ട​​റി​​ൽ മ​​റി​​ക​​ട​​ന്ന​​ത്. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് സ​​മ​​നി​​ല​​യാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് മ​​ത്സ​​രം അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ട​​ത്.

42-ാം മി​​നി​​റ്റി​​ൽ അ​​ൽ​​വാ​​രോ മൊ​​റാ​​ട്ട​​യു​​ടെ ഗോ​​ളി​​ലൂ​​ടെ മു​​ന്നി​​ലെ​​ത്തി​​യ ചെ​​ൽ​​സി​​യെ ജാ​​മി വ​​ർ​​ഡി​​യി​​ലൂ​​ടെ (76-ാം മി​​നി​​റ്റ്) ലെസ്റ്റ​​ർ സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ചു. അ​​ധി​​ക​​സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ 105-ാം മി​​നി​​റ്റി​​ലാ​​ണ് ചെ​​ൽ​​സി​​യു​​ടെ ജ​​യം കു​​റി​​ച്ച് പെ​​ഡ്രോ വ​​ല​​കു​​ലു​​ക്കി​​യ​​ത്. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ സ​​താം​​പ്ട​​ണ്‍ 2-0ന് ​​വി​​ഗാ​​ൻ അ​​ത്‌​ല​​റ്റി​​ക്കി​​നെ കീ​​ഴ​​ട​​ക്കി സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.


സെ​​മി​​യി​​ൽ ചെ​​ൽ​​സി സ​​താം​​പ്ട​​ണി​​നെ നേ​​രി​​ടും. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡും ടോ​​ട്ട​​ന​​വും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു സെ​​മി പോ​​രാ​​ട്ടം. ഏ​​പ്രി​​ൽ 21നാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.