ജി​​ൻ​​സ​​ണു ദേ​​ശീയ റി​​ക്കാ​​ർ​​ഡ്
Sunday, April 15, 2018 1:58 AM IST
ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് പു​​രു​​ഷ​ന്മാ​​രു​​ടെ 1,500 മീ​​റ്റ​​റി​​ൽ മെ​​ഡ​​ൽ നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ലും മ​​ല​​യാ​​ളി താ​​ര​​മാ​​യ ജി​​ൻ​​സ​​ണ്‍ ജോ​​ണ്‍​സ​​ണ്‍ ച​​രി​​ത്രം കു​​റി​​ച്ചു. 23 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ത്താ​​ണ് ജി​​ൻ​​സ​​ണ്‍ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. 1995 ഡി​​സം​​ബ​​ർ 23ന് ​​ചെ​​ന്നൈ​​യി​​ൽ​​വ​​ച്ച് ഡ​​ൽ​​ഹി​​യു​​ടെ ബ​​ഹ​​ദൂ​​ർ പ്ര​​സാ​​ദ് കു​​റി​​ച്ച 3:38.00 സെ​​ക്ക​​ൻ​​ഡ് ആ​​ണ് ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ ജി​​ൻ​​സ​​ണ്‍ ത​​ക​​ർ​​ത്ത​​ത്.

3:37.86 സെ​​ക്ക​​ൻ​​ഡി​​ൽ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ജി​​ൻ​​സ​​ണ്‍ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ഫി​​നി​​ഷ് ചെ​​യ്ത​​ത്. 3:34.78 സെ​​ക്ക​​ൻ​​ഡു​​മാ​​യി കെ​​നി​​യ​​യു​​ടെ മ​​തോ​​നെ​​യി മ​​നാ​​ൻ​​ഗോ​​യ് സ്വ​​ർ​​ണം നേ​​ടി. പു​​രു​​ഷ വി​​ഭാ​​ഗം ട്രി​​പ്പി​​ൾ ജം​​പി​​ൽ ഇ​​ന്ത്യ​​യു​​ടെ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്ന അ​​ർ​​പീ​​ന്ദ​​ർ സിം​​ഗ് നാ​​ലാം സ്ഥാ​​ന​​ത്താ​​യി. 16.46 മീ​​റ്റ​​ർ ദൂ​​രം ക​​ണ്ടെ​​ത്താ​​നേ അ​​ർ​​പീ​​ന്ദ​​റി​​നു സാ​​ധി​​ച്ചു​​ള്ളൂ. ഗ​​യാ​​ന​​യു​​ടെ ട്രോ​​യ് ഡോ​​റി​​സ് (16.88 മീ​​റ്റ​​ർ) സ്വ​​ർ​​ണം നേ​​ടി.


പു​​രു​​ഷ, വ​​നി​​താ 4x400 മീ​​റ്റ​​ർ റി​​ലേ​​യി​​ൽ ഇ​​ന്ത്യ​​ക്ക് നി​​രാ​​ശ​​യാ​​യി​​രു​​ന്നു ഫ​​ലം. പു​​രു​​ഷ​ന്മാ​​ർ​​ക്ക് മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കാ​​തെ പി​ന്മാ​​റി​​യ​​പ്പോ​​ൾ വ​​നി​​ത​​ക​​ൾ 3:33.61 സെ​​ക്ക​​ൻ​​ഡു​​മാ​​യി ഏ​​ഴാം സ്ഥാ​​ന​​ത്ത് ആ​​യി. അമോ ജ് ജേക്കബ് ട്രാക്കിൽ പരിക്ക േറ്റ് വീണതിനാലാണ് ഇന്ത്യക്ക് മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ വന്നത്. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ജ​​മൈ​​ക്ക​​യും പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ബോ​​സ്വാ​​ന​​യും സ്വ​​ർ​​ണം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.