സ​​ഞ്ജു, കോ​​ഹ്‌​ലി...
സ​​ഞ്ജു, കോ​​ഹ്‌​ലി...
Tuesday, April 17, 2018 12:17 AM IST
ബം​​ഗ​​ളൂ​​രു: സ​​ഞ്ജു വി. ​​സാം​​സ​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ന് മ​​റു​​പ​​ടി ന​​ല്കാ​​നു​​ള്ള വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ ശ്ര​​മം വി​​ഫ​​ല​​മാ​​യി. രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് - റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു ഐ​​പി​​എ​​ൽ പോ​​രാ​​ട്ട​​ത്തെ ഇ​​ങ്ങ​​നെ​​യും വി​​ശേ​​ഷി​​പ്പി​​ക്കാം. കാ​​ര​​ണം, ടോ​​സ് നേ​​ടി കോ​​ഹ്‌​ലി ​ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​പ്പോ​​ൾ സ​​ഞ്ജു​​വി​​ന്‍റെ സെ​​ഞ്ചു​​റി​​യോ​​ളം​​പോ​​ന്ന ഇ​​ന്നിം​​ഗ്സ് സ്വ​​പ്ന​​ത്തി​​ൽ​​പോ​​ലും ക​​ണ്ടു​​കാ​​ണി​​ല്ല.

45 പ​​ന്തി​​ൽ പ​​ത്ത് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 92 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന സ​​ഞ്ജു​​വി​​ന്‍റെ മി​​ക​​വി​​ൽ രാ​​ജ​​സ്ഥാ​​ൻ 19 റ​​ണ്‍​സി​​നു ജ​​യി​​ച്ചു. മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചാ​​യ സ​​ഞ്ജു​​വി​​ന്‍റെ തോ​​ളി​​ലേ​​റി 20 ഓ​​വ​​റി​​ൽ രാ​​ജ​​സ്ഥാ​​ൻ നേ​​ടി​​യ​​ത് നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 217 റ​​ണ്‍​സ്. 30 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ഏ​​ഴ് ഫോ​​റും അ​​ട​​ക്കം 57 റ​​ണ്‍​സ് എ​​ടു​​ത്ത കോ​​ഹ് ലി​​യു​​ടെ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​ന്‍റെ പോ​​രാ​​ട്ടം 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 198ൽ ​​അ​​വ​​സാ​​നി​​ച്ചു.


പ​​ത്ത് ത​​വ​​ണ സ​​ഞ്ജു​​വി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് പ​​ന്ത് നി​​ലം​​തൊ​​ടാ​​തെ ഗാ​​ല​​റി​​യി​​ൽ എ​​ത്തി​​യ​​ മ​​ത്സ​​ര​​ത്തി​​ൽ മ​​ല​​യാ​​ളി​​താ​​ര​​ത്തി​​ന്‍റെ സ്ട്രൈ​​ക്ക് റേ​​റ്റ് 204.44 ആ​​യി​​രു​​ന്നു. സ​​ഞ്ജു​​വി​​നൊ​​പ്പം അ​​ജി​​ങ്ക്യ ര​​ഹാ​​നെ (20 പ​​ന്തി​​ൽ 36 റ​​ണ്‍​സ്), ബെ​​ൻ സ്റ്റോ​​ക്സ് (21 പ​​ന്തി​​ൽ 27 റ​​ണ്‍​സ്), ജോ​​സ് ബ​​ട്ട്‌ലർ (14 പ​​ന്തി​​ൽ 23 റ​​ണ്‍​സ്), രാ​​ഹു​​ൽ തൃ​​പാ​​ഠി (അ​​ഞ്ച് പ​​ന്തി​​ൽ 14 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രും മി​​ക​​ച്ചു നിന്നു.
കോ​​ഹ്‌​ലി​​ക്കൊ​​പ്പം ഡി​​കോ​​ക്ക് (19 പ​​ന്തി​​ൽ 26 റ​​ണ്‍​സ്), മ​​ൻ​​ദീ​​പ് സിം​​ഗ് (25 പ​​ന്തി​​ൽ 47 നോ​​ട്ടൗ​​ട്ട്), വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ (19 പ​​ന്തി​​ൽ 35 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ പോ​​രാ​​ടി. എ​​ബി​​ ഡി​​വി​​ല്യേ​​ഴ്സ് 18 പ​​ന്തി​​ൽ 20 റ​​ണ്‍​സ് എ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.