പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്
Tuesday, April 17, 2018 12:23 AM IST
ല​​ണ്ട​​ൻ: മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ തോ​​ൽ​​വി​​യി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ചാ​​ന്പ്യ​ന്മാ​രാ​​യി. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് സ്വ​​ന്തം ഓ​​ൾ​​ഡ് ട്രാ​​ഫ​​ഡി​​ൽ വെ​​സ്റ്റ് ബ്രോം​​വി​​ച്ചി​​നോ​​ട് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നു തോ​​റ്റ​​പ്പോ​​ൾ സി​​റ്റി എ​​വേ ഗ്രൗ​​ണ്ടി​​ൽ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളി​​നു ടോ​​ട്ട​​ന​​ത്തെ തോ​​ൽ​​പ്പി​​ച്ചു. ര​ണ്ടു വ​​ർ​​ഷ​​ത്തി​​നു​ശേ​​ഷ​​മാ​​ണ് സി​​റ്റി ചാ​​ന്പ്യ​ന്മാ​​രാ​​കു​​ന്ന​​ത്. ഇ​തോ​ടെ ഇം​​ഗ്ല​ണ്ടി​​ലെ ആ​​ദ്യ സീ​​സ​​ണ്‍ ത​​ന്നെ പെ​പ് ഗാ​​ർ​​ഡി​​യോ​​ള​​യ്ക്ക് ര​​ണ്ടു കി​​രീ​​ട​​ങ്ങ​​ളോ​​ടെ അ​​വ​​സാ​​നി​​പ്പി​​ക്കാ​​നാ​​യി. ഫെ​​ബ്രു​​വ​​രി​​യിൽ സി​​റ്റി ഇം​​ഗ്ലീ​ഷ് ലീ​​ഗ് ക​​പ്പ് നേ​​ടി​​യി​​രു​​ന്നു.

മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കു​​വേ​​ണ്ടി ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സ് (22-ാം മി​നി​റ്റ്), ഇ​​ൽ​​കെ ഗു​​ണ്ടോ​​ഗ​​ൻ (25-ാം മി​നി​റ്റ്, പെ​​നാ​​ൽ​​റ്റി), റ​​ഹീം സ്റ്റെ​​ർ​​ലിം​​ഗ് (72-ാം മി​നി​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. ക്രി​​സ്റ്റ്യ​​ൻ എ​​റി​​ക്സ​​ണാ​​ണ് (42-ാം മി​നി​റ്റ്) ടോ​​ട്ട​​ന​​ത്തി​​ന്‍റ ഗോ​​ളി​​നു​​ട​​മ.

74-ാം മി​​നി​​റ്റി​​ൽ ജേ ​​റോ​​ഡ്രി​​ഗ​​സി​​ന്‍റെ ഗോ​​ളി​​ലാ​​ണ് സ്വ​​ന്തം ഗ്രൗ​​ണ്ടി​​ൽ ക​​രു​​ത്ത​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​ന​​മു​​ള്ള വെ​​സ്റ്റ്ബ്രോ​​മി​​നോ​​ട് തോ​​റ്റ​​ത്. തോ​​ൽ​​വി നേ​​രി​​ട്ട​​തോ​​ടെ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ര​​ണ്ടാം സ്ഥാ​​നം ത​​ന്നെ ഭീ​​ഷ​​ണി​​യി​​ലാ​​യി. മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ലി​​വ​​ർ​​പൂ​​ളു​​മാ​​യി ഒ​​രു പോ​​യി​​ന്‍റ് വ്യ​​ത്യാ​​സ​​മു​​ള്ളൂ.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ലി​​വ​​ർ​​പൂ​​ൾ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​നു ബോ​​ണ്‍​മൗ​​ത്തി​​നെ​​ തോ​​ൽ​​പ്പി​​ച്ച​​പ്പോ​​ൾ ആ​​ഴ്സ​​ണ​​ൽ മു​​ന്നി​​ട്ടുനി​​ന്ന​​ശേ​​ഷം ന്യൂ​​കാ​​സി​​ൽ യു​​ണൈ​​റ്റ​​ഡി​​നോ​​ട് 2-1ന് ​​തോ​​റ്റു. അ​​ല​​ക്സാ​​ണ്ട​​ർ ല​​കാ​​സെ (14-ാം മി​നി​റ്റ്) ആ​​ഴ്സ​​ണ​​ലി​​നെ 14-ാം മി​​നി​​റ്റി​​ൽ മു​​ന്നി​​ലെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ, അ​​യോ​​സെ പെ​​ര​​സ് (29-ാം മി​നി​റ്റ്), മാ​​റ്റ് റി​​റ്റ്ച്ചി (68-ാം മി​നി​റ്റ്) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ൾ ന്യൂ​​കാ​​സി​​ലി​​നു ജ​​യം ന​​ൽ​​കി. പോ​​യി​​ന്‍റ് നി​​ല​​യി​​ൽ ടോ​​ട്ട​​നം നാ​​ലാ​​മ​​തും ചെ​​ൽ​​സി അ​​ഞ്ച്, ആ​​ഴ്സ​​ണ​​ൽ ആ​​റ് സ്ഥാ​​ന​​ങ്ങ​​ളി​​ലു​മാ​​ണ്.


ത​​ക​​രു​​ന്ന റി​​ക്കാ​​ർ​​ഡു​​ക​​ൾ

ഗാ​​ർ​​ഡി​​യോ​​ള​​യു​​ടെ ടീം ​​ഈ പ്രീ​​മി​​യ​​ർ ലീ​​ഗ് സീ​​സ​​ണി​​ൽ നടത്തിയത് ഗം​​ഭീ​​ര പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യി 22 ക​​ളി​​യി​​ൽ തോ​​ൽ​​വി അ​​റി​​ഞ്ഞി​​ല്ല. ഇ​​തി​​ൽ 18 എ​​ണ്ണ​​ത്തി​​ലും തു​​ട​​ർ ജ​​യ​​മാ​​യി​​രു​​ന്നു. ലി​​വ​​ർ​​പൂ​​ളി​​നോ​​ടും മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നോ​​ടും മാ​​ത്ര​​മേ പ​​രാ​​ജ​​യ​​പ്പെ​​ട്ടു​​ള്ളൂ. സി​​റ്റി​​യു​​ടെ കു​​തി​​പ്പി​​ൽ നി​​ര​​വ​​ധി പ്ര​​ത്യേ​​ക​​ത​​ക​​ൾ ഉ​​ണ്ട്. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ജ​​യം, ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ, വ​​ൻ ജ​​യ​​ങ്ങ​​ൾ എ​​ന്നി​​വ​​യെ​​ല്ലാ​​മു​​ണ്ടാ​​യി​​രു​​ന്നു. മിക്ക മ​​ത്സ​​ര​​ങ്ങ​​ളി​​ലും കു​​റ​​ഞ്ഞ​​ത് മൂ​​ന്നു ഗോ​​ളാ​​ണ് സി​​റ്റി സ്കോ​​ർ ചെ​​യ്ത​​ത്.


33 മത്സരങ്ങളിൽനിന്ന് 87 പോ​​യി​​ന്‍റു​​ള്ള സി​​റ്റി അ​​ടു​​ത്ത മ​​ത്സ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം ജ​​യി​​ച്ചാ​​ൽ പ്രീ​​മി​​യ​​ർ ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പോ​​യി​​ന്‍റ് നേ​​ടി​​യ ടീ​​മാ​​കും. 2004-05ൽ ​​ഹൊ​​സെ മൗ​​റി​​ഞ്ഞോ​​യു​​ടെ ചെ​​ൽ​​സി നേ​​ടി​​യ 95 പോ​​യി​​ന്‍റി​​ന്‍റെ റി​​ക്കാ​​ർ​​ഡാ​​കും ത​​ക​​രു​​ക. സ്വാ​​ൻ​​സി സി​​റ്റി, വെ​​സ്റ്റ്ഹാം യു​​ണൈ​​റ്റ​​ഡ്, ഹ​​ഡ്ഡേ​​ഴ്സ്ഫീ​​ൽ​​ഡ്, ബ്രൈ​​റ്റ​​ൻ, സ​​താം​​പ്ട​​ണ്‍ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ​​യാ​​ണ് സി​റ്റി​യു​ടെ ഇ​​നി​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ. 2009-10ൽ കാ​​ർ​​ലോ ആ​​ൻ​​സി​​ലോ​​ട്ടി​​യു​​ടെ ചെ​​ൽ​​സി കി​​രീ​​ടം ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ൾ അ​ന്ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ (103), ഗോ​​ൾ വ്യ​​ത്യാ​​സം (+71), സ്വ​​ന്തം ഗ്രൗ​​ണ്ടി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ (68) എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ് നേ​​ടി​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ സി​​റ്റി ആ​​കെ 93 ഗോ​​ൾ നേ​​ടി​​ക്ക​​ഴി​​ഞ്ഞു. ഗോ​​ൾ വ്യ​​ത്യാ​​സം +68 ഉം. ​​എ​​ത്തി​​ഹാ​​ദ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ 16 ഗോ​​ൾ നേ​​ടി​​ക്ക​​ഴി​​ഞ്ഞാ​​ൽ ഗാ​​ർ​​ഡി​​യോ​​ള​​യു​​ടെ ടീ​​മി​​ന് ഹോം ​​ഗ്രൗ​​ണ്ടി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടു​​ന്ന സം​ഘ​മാ​കാം.


ഗാ​​ർ​​ഡി​​യോ​​ള ശൈ​​ലി

ബാ​​ഴ്സ​​ലോ​​ണ​​യി​​ലും ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ലുമുള്ള കാ​​ല​​ത്ത് എ​​ട്ട് സീ​​സ​​ണി​​ലാ​​യി ആ​​കെ 21 കി​​രീ​​ട​​ങ്ങ​​ളാ​​ണ് ഗാ​​ർ​​ഡി​​യോ​​ള നേ​​ടി​​യ​​ത്. ഈ ​​പ്രീ​​മി​​യ​​ർ ലീ​​ഗിൽ ഈ സീ​​സ​​ണി​​ൽ പാ​​സിം​​ഗി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ടീ​​മാ​​ണ് സി​​റ്റി. മാ​​സ​​ങ്ങ​​ൾ​​കൊ​​ണ്ട് ഗാ​​ർ​​ഡി​​യോ​​ള സി​​റ്റി​​യെ ഇം​ഗ്ലീ​ഷ് ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മാ​​ര​​ക​​വും ഒ​പ്പം സു​ന്ദ​ര​വുമായ ക​ളി കാ​ഴ്ച​വ​യ്ക്കു​ന്ന ടീ​​മാ​​ക്കി മാ​​റ്റി. ഗ്രൗ​​ണ്ട് 20 സോ​​ണു​​ക​​ളാ​​യി തി​​രി​​ച്ച് അ​​ഞ്ച് വെ​​ർ​​ട്ടി​​ക്ക​​ൽ ഇ​​ട​​വും നാ​​ല് ഹൊ​​റി​​സോ​​ണ്ട​​ൽ ഇ​​ട​​വും ഉ​​ണ്ടാ​​ക്കി​യാ​ണ് ഗാ​​ർ​​ഡി​​യോ​​ള ഗ്രൗ​​ണ്ടി​നെ മു​റി​ക്കു​ന്ന​ത്. ഇ​​ങ്ങ​​നെ വ​​രു​​ന്പോ​​ൾ ഹൊ​​റി​​സോ​​ണ്ട​​ൽ ഇ​​ട​​ത്ത് മൂ​​ന്നു ക​​ളി​​ക്കാ​​രി​​ൽ കൂ​​ടു​​ത​​ൽ വ​​രി​​ല്ല. വെ​​ർ​​ട്ടി​​ക്ക​​ൽ ഭാ​​ഗ​​ത്ത് ര​​ണ്ടി​​ല​​ധി​​കം പേ​​രും വ​​രി​​ല്ല. ഇ​​ങ്ങ​​നെ അ​​ണി​​നി​​ര​​ത്തു​​ന്പോ​​ൾ ക​​ളി​​ക്കാ​​ർ​​ക്ക് ഓ​​രോ​​രു​​ത്ത​​ർ​​ക്കും ഗ്രൗ​​ണ്ടി​​ൽ അ​​വ​​രു​​ടെ സ്ഥാ​​നം അ​​റി​​യാ​​നാ​​കും. ഈ ​​സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ക​​ളി​​ക്കാ​​ർ​​ക്ക് പാ​​സ് സ്വീ​​ക​​രി​​ക്കാ​​നു​​ള്ള സ്ഥ​​ലം കൂ​​ടു​​ത​​ൽ ല​​ഭി​​ക്കും. എ​​തി​​ർ ടീ​​മി​​ന്‍റെ സെ​​ൻ​​ട്ര​​ൽ ഡി​​ഫ​​ൻ​​ഡ​​ർ​​മാ​​ർ​​ക്കും ഫു​​ൾ ബാ​​യ്ക്കു​​ക​​ൾ​​ക്കു​​മി​​ട​​യി​​ൽ ഗാ​​ർ​​ഡി​​യോ​​ള ഒ​​രു സ്ഥ​​ലം- ഹാ​​ഫ് സ്പെ​​യ്സ് ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കും. ഈ ​​സ്ഥ​​ല​​ത്തി​​ലൂ​​ടെ​​യാ​​ണ് സി​​റ്റി​​യു​​ടെ ഗോ​​ളു​​ക​​ൾ കൂ​​ടു​​ത​​ലും വ​​രു​​ന്ന​​ത്. ഗാ​​ർ​​ഡി​​യോ​​ള ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ സ്വീ​​ക​​രി​​ച്ച പാ​​സിം​​ഗ് ഗെ​​യിം സി​​റ്റി​​യി​​ലും ആ​​വി​​ഷ്ക​​രി​​ച്ച​​തോ​​ടെ ടീ​​മി​​ന്‍റെ ശൈ​​ലി​​മാ​​റി. ഗാ​​ർ​​ഡി​​യോ​​ള​​യ്ക്ക് സി​​റ്റി​​ക്കൊ​​പ്പം ഒ​​രു വ​​ർ​​ഷ​​ത്തെ ക​​രാ​​ർകൂ​​ടി​​യേയു​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.