ച​രി​ത്രം കു​റി​ച്ച് കെ​വി​ൻ ഒബ്രിയാൻ
Tuesday, May 15, 2018 12:40 AM IST
ഡ​​ബ്ലി​​ൻ: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ടെ​​സ്റ്റി​​ൽ അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ കെ​​വി​​ൻ ഒബ്രിയാൻ ച​​രി​​ത്ര നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. ക​​ന്നി ടെ​​സ്റ്റ് ക​​ളി​​ക്കു​​ന്ന അ​​യ​​ർ​​ല​​ൻ​​ഡിനായി സെ​​ഞ്ചു​​റി​​ നേ​​ടി​​യ ഒബ്രിയാന്‍റെ ക​​രു​​ത്തി​​ൽ നാലാം ദിനം അവസാനിക്കുന്പോൾ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 319 റ​​ണ്‍​സ് എടുത്തിട്ടുണ്ട്. ഫോ​​ളോ ഓ​​ണ്‍ വ​​ഴ​​ങ്ങി​​യ അ​​യ​​ർ​​ല​​ൻ​​ഡി​​ന് മൂ​​ന്ന് വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ 139 റ​​ണ്‍​സ് ലീ​​ഡു​​ണ്ട്. 118 റ​​ണ്‍​സ് എ​​ടു​​ത്ത ഒബ്രിയാൻ ക്രീ​​സി​​ൽ തു​​ട​​രു​​ക​​യാ​​ണ്.

സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ ഒ​​ന്പ​​തി​​ന് 310 ഡി​​ക്ല​​യേ​​ർ​​ഡ്. അ​​യ​​ർ​​ല​​ൻ​​ഡ് 130, ഏ​​ഴി​​ന് 319.


ഒ​രു ടീ​മി​ന്‍റെ അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന നാ​ലാ​മ​ത്തെ ബാ​റ്റ്സ്മാ​നാ​ണു കെ​വി​ൻ ഒ​ബ്രി​യാ​ൻ. 1877ൽ ​ഓ​സ്ട്രേ​ലി​യ​യ്ക്കു​വേ​ണ്ടി ചാ​ൾ​സ് ബാ​ന​ർ​മാ​ൻ(165), 1992ൽ ​സിം​ബാ​ബ്‌​വെ​യ്ക്കു​വേ​ണ്ടി ഡേ​വി​ഡ് ഹോ​ട്ട​ൺ, 2000ൽ ​ബം​ഗ്ലാ​ദേ​ശി​നു​വേ​ണ്ടി അ​മി​നു​ൽ ഇ​സ്‌​ലാം എ​ന്നി​വ​രാ​ണു ടീ​മി​ന്‍റെ അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ സെ​ഞ്ചു​റി നേ​ടി​യ മ​റ്റു ബാ​റ്റ്സ്മാ​ന്മാ​ർ. ഡേ​വി​ഡ് ഹോ​ട്ട​ണും അ​മി​നു​ൾ ഇ​സ്‌​ലാ​മും ഇ​ന്ത്യ​ക്കെ​തി​രേ​യാ​യി​രു​ന്നു സെ​ഞ്ചു​റി നേ​ടി​യ​ത്. ഇ​ന്ത്യ, ഇം​ഗ്ല​ണ്ട്, വെ​സ്റ്റ് ഇ​ൻ​ഡീ​സ്, പാ​ക്കി​സ്ഥാ​ൻ, ന്യൂ​സി​ല​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ശ്രീ​ല​ങ്ക ടീ​മു​ക​ളു​ടെ അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ ആ​രും സെ​ഞ്ചു​റി നേ​ടി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...