കോൽക്കത്തയ്ക്കു ജയം
Wednesday, May 16, 2018 1:49 AM IST
കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് ആ​​റ് വി​​ക്ക​​റ്റ് ജ​​യം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ റോ​​യ​​ൽ​​സി​​ന്‍റെ ഇ​​ന്നിം​​ഗ്സ് 19-ാം ഓ​​വ​​റി​​ൽ 142 റ​​ണ്‍​സി​​ന് അ​​വ​​സാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 39 റ​​ണ്‍​സ് നേ​​ടി​​യ ജോ​​സ് ബ​​ട്ട്‌ലർ ആ​​ണ് സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. കോ​​ൽ​​ക്ക​​ത്ത 18 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ജ​​യം നേ​​ടി. കോ​​ൽ​​ക്ക​​ത്ത​​യ്ക്കാ​​യി ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് (31 നോ​​ട്ടൗ​​ട്ട്), ആ​ന്ദ്രേ റ​​സ​​ൽ (20 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ച് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ളി​​ലൂ​​ടെ രാ​​ജ​​സ്ഥാ​​നെ ഇ​​തു​​വ​​രെ തോ​​ളി​​ലേ​​റ്റി​​യ ബ​​ട്ട്‌​ല​​ർ​​ക്ക് ഇ​​ന്ന​​ലെ 39 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. 22 പ​​ന്തി​​ൽ​​നി​​ന്ന് ര​​ണ്ട് സി​​ക്സും അ​​ഞ്ച് ഫോ​​റും അ​​ട​​ക്ക​​മാ​​യി​​രു​​ന്നു ഇം​​ഗ്ലീ​​ഷ് താ​​ര​​ത്തി​​ന്‍റെ ഇ​​ന്നിം​​ഗ്സ്. ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ രാ​​ഹു​​ൽ ത്രി​​പാ​​ഠി​​യും (15 പ​​ന്തി​​ൽ 27 റ​​ണ്‍​സ്) ബ​​ട്ട്‌ലറും ന​​ല്കി​​യ മി​​ക​​ച്ച തു​​ട​​ക്കം മു​​ത​​ലാ​​ക്കാ​​ൻ റോ​​യ​​ൽ​​സി​​നു സാ​​ധി​​ച്ചി​​ല്ല. ഇ​​രു​​വ​​രും 4.5 ഓ​​വ​​റി​​ൽ 63 റ​​ണ്‍​സ് ആ​​ദ്യ വി​​ക്ക​​റ്റി​​ൽ ക​​ണ്ടെ​​ത്തി. തു​​ട​​ർ​​ന്ന് അ​​ജി​​ങ്ക്യ ര​​ഹാ​​നെ (11 റ​​ണ്‍​സ്), സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ (12 റ​​ണ്‍​സ്), ബെ​​ൻ സ്റ്റോ​​ക്സ് (11 റ​​ണ്‍​സ്), സ്റ്റൂ​​വ​​ർ​​ട്ട് ബി​​ന്നി (ഒ​​രു റ​​ണ്‍) എ​​ന്നി​​വ​​ർ വ​​ന്ന​​തും​​പോ​​യ​​തും വേ​​ഗ​​ത്തി​​ൽ.


വാ​​ല​​റ്റ​​ത്ത് ഉ​​ന​​ദ്ക​​ട് 18 പ​​ന്തി​​ൽ 26 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് രാ​​ജ​​സ്ഥാ​​ന്‍റെ ഇ​​ന്നിം​​ഗ്സ് 142ൽ ​​എ​​ത്തി​​ക്കാ​​ൻ സ​​ഹാ​​യ​​ക​​മാ​​യ​​ത്.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ കോ​​ൽ​​ക്ക​​ത്ത​​യ്ക്കു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ർ സു​​നി​​ർ ന​​രെ​​യ്ൻ ഏ​​ഴ് പ​​ന്തി​​ൽ 21 റ​​ണ്‍​സ് നേ​​ടി സ്ഫോ​​ട​​നാ​​ത്മ​​ക തു​​ട​​ക്കം ന​​ല്കി. റോ​​ബി​​ൻ ഉ​​ത്ത​​പ്പ (നാ​​ല് റ​​ണ്‍​സ്), നി​​തീ​​ഷ് റാ​​ണ (21 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ വേ​​ഗ​​ത്തി​​ൽ പു​​റ​​ത്താ​​യി. എ​​ന്നാ​​ൽ, ക്രി​​സ് ലി​​നും (42 പ​​ന്തി​​ൽ 45 റ​​ണ്‍​സ്) ക്യാ​​പ്റ്റ​​ൻ ദി​​നേ​​ശ് കാ​​ർ​​ത്തി​​കും കോ​​ൽ​​ക്ക​​ത്ത​​യെ മു​​ന്നോ​​ട്ടു ന​​യി​​ച്ചു. 15 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ കോ​​ൽ​​ക്ക​​ത്ത മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 116ൽ ​​എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...