ഡേവിഡ് മോ​​യ​​സ് വെ​​സ്റ്റ് ഹാം ​​വി​​ട്ടു
ഡേവിഡ് മോ​​യ​​സ് വെ​​സ്റ്റ് ഹാം ​​വി​​ട്ടു
Thursday, May 17, 2018 1:30 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ്ബാ​​യ വെ​​സ്റ്റ്ഹാ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​സ്ഥാ​​ന​​ത്തു​​നി​​ന്ന് ഡേ​​വി​​ഡ് മോ​​യ​​സ് ഇ​​റ​​ങ്ങി. ക​​രാ​​ർ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് എ​​വ​​ർ​​ട്ട​​ണ്‍, മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് എ​​ന്നി​​വ​​യു​​ടെ മു​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യ മോ​​യ​​സ് വെ​​സ്റ്റ്ഹാം വി​​ട്ട​​തെ​​ന്ന് ക്ല​​ബ് പ​​ത്ര​​ക്കു​​റി​​പ്പി​​ലൂ​​ടെ അ​​റി​​യി​​ച്ചു.

അ​​ന്പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ മോ​​യ​​സ് ന​​വം​​ബ​​റി​​ലാ​​ണ് വെ​​സ്റ്റ്ഹാ​​മി​​ൽ എ​​ത്തി​​യ​​ത്. വെ​​സ്റ്റ്ഹാം അ​​പ്പോ​​ൾ ത​​രം​​താ​​ഴ്ത്ത​​ൽ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന ഘ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ചെ​​ൽ​​സി​​യെ ഉ​​ൾ​​പ്പെ​​ടെ കീ​​ഴ​​ട​​ക്കി​​യ വെ​​സ്റ്റ്ഹാം 13-ാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത് അ​​ടു​​ത്ത വ​​ർ​​ഷ​​വും പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു. ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് മോ​​യ​​സി​​ന്‍റെ ആ​​റു മാ​​സ​​ത്തെ ക​​രാ​​ർ അ​​വ​​സാ​​നി​​ച്ച​​ത്.

പ​​ത്ത് ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ പു​​തി​​യ മാ​​നേ​​ജ​​രെ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് വെ​​സ്റ്റ്ഹാം അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.